
ചാവക്കാട്: ബീച്ച് റോഡിൽ ഓടി കൊണ്ടിരിക്കെ മഹിന്ദ്ര ജീറ്റോ ടാക്സി കത്തി നശിച്ചു.ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിരൂരിൽ നിന്നും വില്പനയ്ക്ക് ക്ലോക്കുകൾ കയറ്റി വരുന്നതിനിടെ സിദ്ധീഖ് പള്ളിക്കടുത്തു വെച്ചാണ് തീപിടിച്ചത്.
വാഹനത്തിൽ നിന്നും തീ ആളിക്കത്തുന്നത് ശ്രദ്ധയിൽ പെട്ട ഡ്രൈവർ വാഹനത്തിൽ നിന്നും ഉടൻ ഇറങ്ങി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഉടൻ തന്നെ നാട്ടുകാരെത്തി വെള്ളം കോരിയൊഴിച്ചു തീ നിയന്ത്രണ വിധേയമാക്കി.ഗുരുവായൂർ ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.