ഫാന്‍ പൊട്ടിവീണ് വനിതാ ഡോക്ടറുടെ തലയ്ക്ക് പരിക്ക്; ഹെല്‍മെറ്റ് വെച്ച് പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍

Spread the love

സീലിങ് ഫാന്‍ പൊട്ടിവീണ് സഹപ്രവര്‍ത്തകയുടെ തലയ്ക്ക് പരിക്കേറ്റതിന് പിന്നാലെ ഹെല്‍മെറ്റ് ധരിച്ച് ഡ്യൂട്ടിയെടുത്ത് ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം.

W3Schools.com

ഹൈദരാബാദിലെ ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ത്വക്ക് രോഗ വിഭാഗത്തിലെ വനിതാ ഡ്യൂട്ടി ഡോക്ടര്‍ക്കാണ് ഫാന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റത്.

സംഭവത്തില്‍ പ്രതിഷേധിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘം, ആശുപത്രി സൂപ്രണ്ടിനെ കാണുകയും തങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.

ഇത്തരം അപകടങ്ങള്‍ ആശുപത്രിയില്‍ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞെന്നും ഇതുവരെ ഇവയൊന്നും രോഗികള്‍ക്കോ ജീവനക്കാര്‍ക്കോ ഗുരുതര പരിക്ക് ഉണ്ടാകാത്തതില്‍ സന്തോഷമുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. എന്നാല്‍ ഇനിയും ഇത്തരം സംഭവം ഉണ്ടാവുകയും അധികൃതര്‍ ഉത്തരമില്ലാതെ നില്‍ക്കുകയും ചെയ്യുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്നും നിവേദനത്തില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

About Post Author

Related Posts

ബസുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു..

Spread the love

ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

ബസിന്റെ പിൻചക്രം കയറിയിറങ്ങി ; ഡോക്ടർക്ക് ദാരുണാന്ത്യം..

Spread the love

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറിന് പിറകിൽ വന്നിരുന്ന സ്വകാര്യ ബസ് ഇടിച്ച് ഡോക്ടർ ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

പ്രധാന മന്ത്രിയുടെ പുതിയ വസതിയുടെ നിർമ്മാണം ദ്രുതഗതിയിൽ..

Spread the love

കെട്ടിട സമുച്ചയത്തിന് 2,26,203 ചതുരശ്ര അടി വിസ്തീർണമാണുള്ളത്.

ഇന്ത്യയിൽ പുക വലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നു..

Spread the love

അർബുദം ബാധിച്ച് മരണപെട്ടവരിൽ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്.

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

Spread the love

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

മർക്കസ് നോളേജ് സിറ്റി ഉദ്ഘാടനം ഒക്ടോബറിൽ..

Spread the love

മര്‍കസ് നോളജ് സിറ്റി ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടക്കും

Leave a Reply

You cannot copy content of this page