ജനന നിരക്കിൽ പെൺകുഞ്ഞുങ്ങൾ കുറയുന്നു; സ്ഥിതി ആശങ്കാജനകമെന്ന് ദേശീയ കുടുംബാരോഗ്യ കമ്മീഷൻ

Spread the love

കോഴിക്കോട്: സംസ്ഥാനത്തെ പെൺകുഞ്ഞുങ്ങളുടെ നിരക്ക് കുറയുന്നതായി റിപ്പോർട്ട്. 2020 ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ പ്രകാരം ആയിരം ആൺകുട്ടികൾ പിറക്കുമ്പോൾ 951 പെൺകുഞ്ഞുങ്ങളെ ജനിക്കുന്നുള്ളുവെന്നാണ് കണക്ക്. 2015-16 ൽ ആയിരത്തിന് 1047 എന്നതായിരുന്നു റിപ്പോർട്ട്. കുറഞ്ഞ മാതൃ ശിശു നിരക്കിൽ നേട്ടം കൈവരിക്കുമ്പോൾ പെൺശിശു ജനന നിരക്ക് കുറയുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്.

മറ്റ് ഇടപെടലുകൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിൽ പ്രകൃത്യാ ഉള്ള ആൺ-പെൺ അനുപാതം കണക്കാക്കിയിട്ടുള്ളത് 1000 ആൺ കുഞ്ഞുങ്ങൾക്ക് 950 പെൺകുഞ്ഞുങ്ങൾ എന്നതാണ്. ഇതിൽ കേരളം പെൺ കുഞ്ഞുങ്ങളുടെ നിരക്ക് ആയിരത്തിന് മുകളിൽ നിർത്തി മാതൃകയായിരുന്നിടത്താണ് അഞ്ചുവർഷത്തിനുള്ളിൽ കുറവുണ്ടായത്!. നഗര മേഖലകളിൽ 983 പെൺകുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഗ്രാമീണമേഖലയിൽ 922 ആണ് നിരക്ക്.

പെൺശിശു ജനന നിരക്കിൽ മുന്നിൽ ആലപ്പുഴയും പിന്നിൽ തൃശ്ശൂരും ആണ്. ജില്ലകളിലെ ജനനനിരക്ക്, ബ്രാക്കറ്റിൽ പഴയ നിരക്ക്: ആലപ്പുഴ-1485(1112), എറണാകുളം-1034(1246), മലപ്പുറം-807(936), ഇടുക്കി-859(1139), കണ്ണൂർ-886(1066), കാസർഗോഡ്-984(981), കൊല്ലം-1135(851), കോട്ടയം-865(1077), പത്തനംതിട്ട-916(1135), തിരുവനന്തപുരം-1000(1115), തൃശ്ശൂർ-763(1120), വയനാട്-1003(1241), പാലക്കാട്-1012(1075), കോഴിക്കോട്-1000( 954).

ജനന നിരക്കിൽ പെട്ടെന്നുണ്ടായ കുറവ് ആശങ്കാജനകവും ഗൗരവമേറിയതുമാണെന്ന് പൊതുജനാരോഗ്യ പ്രവർത്തകയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ എൻ ആർ റീന പറയുന്നു. എന്നാൽ ലിംഗ നിർണയം നടത്തി പെൺ ഭ്രൂണഹത്യ നടത്തുന്ന സാഹചര്യം കേരളത്തിൽ ഉള്ളതായി തോന്നുന്നില്ല എന്നും കൂട്ടിച്ചേർത്തു.

ആൺകുട്ടികൾക്ക് മുൻഗണന നൽകുന്ന ചില രക്ഷിതാക്കളുടെ താല്പര്യങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, വന്ധ്യത എന്നിവയെല്ലാം മറ്റു കാരണങ്ങളായി അനുമാനിക്കാം. സമഗ്ര പഠനത്തിലൂടെ കാരണങ്ങൾ വിലയിരുത്തി നടപടി എടുക്കേണ്ടത് അനിവാര്യമാണെന്നും ഡോക്ടർ റീന വ്യക്തമാക്കി.

Related Posts

മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു..

Spread the love

ബിജെപിക്കെതിരായ പോരാട്ടം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂര് വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട..

Spread the love

ഇയാൾ ബാലുശേരി സ്വദേശിയാണ്. എയർ ഇന്ത്യാ എക്സ്പ്രസ്സിലാണ് നാട്ടിൽ എത്തിയത്

മാരക ലഹരിമരുന്നുമായി ദമ്പതികൾ പിടിയിൽ..

Spread the love

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബംഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെ ; നടിക്കെതിരെ തെളിവുകൾ നിരത്തി വിജയ് ബാബു..

Spread the love

കേസില്‍ പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് കാട്ടി നിര്‍മാതാവ് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി

തൃശൂരിൽ നവവധു മരിച്ചത് കുഴ‍ഞ്ഞുവീണല്ല; നിർണായക തെളിവുകൾ പുറത്ത്..

Spread the love

മരണകാരണം ശ്വാസം മുട്ടിയാണെന്ന കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

ടെക്‌സാസിലെ സ്‌കൂളിൽ വെടിവയ്പ്പ്: 18 കുട്ടികൾ അടക്കം 21 പേർക്ക് ദാരുണാന്ത്യം..

Spread the love

ആക്രമത്തിന് പിന്നില്‍ 18 വയസുകാരനായ ആയുധധാരിയാണെന്നും ഇയാള്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

You cannot copy content of this page