
ദുബായ്: ഐ.പി.എല്‍ പതിനാലാം സീസണിലെ റണ്വേട്ടക്കാരൻ ചെന്നൈ സൂപ്പര്‍കിങ്സ് താരം ഋതുരാജ് ഗെയ്ക്വാദ്. പഞ്ചാബ് നായകൻ കെ.എല്‍ രാഹുലിനെ മറികടന്നാണ് ഗെയ്ക്വാദ് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.
ഇതോടെ പുതിയൊരു റെക്കോര്‍ഡ് നേട്ടവും താരം സ്വന്തമാക്കി. ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഗെയ്ക്വാദ് ഈ സീസണിൽ സ്വന്തമാക്കിയത്. 16 കളിയിൽ നിന്ന് 635 റണ്‍സാണ് ഗെയ്ക്വാദ് ഈ സീസണിലെ അടിച്ചുകൂട്ടിയത്. പഞ്ചാബ് നായകന് കെ.എല്‍ രാഹുലിനേക്കാള്‍ 23 റണ്‍സ് മാത്രം പിന്നിലായിരുന്ന താരം ഇന്നത്തെ ഫൈനല്‍ മത്സരത്തിൽ 32 റൺസ് നേടിയതോടെ റൺവേട്ടയിൽ ഒന്നാമതെത്തി.
അതേസമയം ചെന്നൈയുടെ തന്നെ ഫാഫ് ഡുപ്ലസിയും ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ അവസാന നിമിഷം വരെ സാധ്യതയുണര്‍ത്തി. മത്സരം തുടങ്ങുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്ന ഡുപ്ലസി തകർപ്പൻ ഇന്നിങ്സിലൂടെ 86 റണ്‍സ് നേടി. ഇതോടെ ഡുപ്ലസിയുടെ ഈ സീസണിൽ ആകെ 633 റൻസ് എടുത്തു.റൺ വേട്ടയിൽ അഞ്ചാം സ്ഥാനത്തായിരുന്ന ഡുപ്ലസി ഫൈനല്‍ മത്സരം കഴിഞ്ഞതോടെ രണ്ടാം സ്ഥാനത്തായി.ഗെയ്ക്വാദിന് ഫാഫ് ഡുപ്ലസിയേക്കാൾ രണ്ട് റൻസ് മാത്രമാണ് കൂടുതൽ ഉള്ളത്.