അങ്കമാലിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

Spread the love

അങ്കമാലി കാഞ്ഞൂരിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം നടുറോട്ടിൽ വെട്ടി വീഴ്ത്തി. കാഞ്ഞൂർ സ്വദേശി റെജിക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

W3Schools.com

കാഞ്ഞൂർ പുതിയേടത്തു രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. പുതിയേടം തിരുനാരായണപുരം സ്വദേശി റെജിയെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം നടുറോട്ടിൽ വെട്ടി വീഴ്ത്തുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ റെജിയെ അക്രമികൾ തുരുതുരാ വെട്ടി. നാട്ടുകാർ ഓടിയെത്തിയതോടെ ഗുണ്ടാ സംഘം സ്ഥലത്തു നിന്ന് ബൈക്കിൽ രക്ഷപെട്ടു.

ഗുരുതരമായി പരുക്കേറ്റ റെജിയെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡരുകിലെ സിസിടിവി ക്യാമറയിൽ ആക്രമണത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പ്രദേശത്തു പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ റെജിയുടെ പേരിൽ നിരവധി കേസുകൾ നിലവിലുള്ളതായും ആക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യമെന്നും പൊലീസ് പറയുന്നു.

About Post Author

Related Posts

ബസുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു..

Spread the love

ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

ബസിന്റെ പിൻചക്രം കയറിയിറങ്ങി ; ഡോക്ടർക്ക് ദാരുണാന്ത്യം..

Spread the love

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറിന് പിറകിൽ വന്നിരുന്ന സ്വകാര്യ ബസ് ഇടിച്ച് ഡോക്ടർ ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഇന്ത്യയിൽ പുക വലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നു..

Spread the love

അർബുദം ബാധിച്ച് മരണപെട്ടവരിൽ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്.

മർക്കസ് നോളേജ് സിറ്റി ഉദ്ഘാടനം ഒക്ടോബറിൽ..

Spread the love

മര്‍കസ് നോളജ് സിറ്റി ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടക്കും

മലപ്പുറം തിരൂരിൽ അക്യൂ പഞ്ചർ പ്രസവം ; കുഞ്ഞ് മരിച്ചു, പിതാവിനെതിരെ പരാതി..

Spread the love

അശാസ്ത്രീയ രീതിയാണെന്നും, കുഞ്ഞിനും അമ്മയ്ക്കും അപകടമാണെന്നും മെഡിക്കൽ സംഘം വീട്ടുകാർക്ക് നിർദ്ദേശം നൽകി.

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അന്തരിച്ചു

Spread the love

ഇഎംഎസ്സിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു

Leave a Reply

You cannot copy content of this page