കൊട്ടാരക്കരയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാള്‍ മരിച്ചു.

Spread the love

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാൾ മരിച്ചു.

W3Schools.com

കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയിൽ വെച്ചു ഇരുസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് രാഹുലിന് കുത്തേറ്റത്. സഹോദരൻമാർ ഉൾപ്പെടെ മൂന്നുപേർക്കാണ് കുത്തേറ്റത്.

അക്രമികൾ ആശുപത്രിയിലും പരിസരത്തും അഴിഞ്ഞാടി.
അക്രമികൾ കത്തിയുമായി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഒളിച്ചതായും പറയുന്നു.

ബുധാനാഴ്ച രാത്രി പത്തരയോടെയുണ്ടായ അക്രമത്തിൽ കുന്നിക്കോട് വിളക്കുടി ചക്കുപാറ പ്ലാങ്കീഴിൽ ചരുവിള പുത്തൻവീട്ടിൽ വിഷ്ണു (27), സഹോദരൻ വിനീത് (ശിവൻ-25), കുന്നിക്കോട് സ്വദേശി രാഹുൽ (26) എന്നിവർക്കാണ് കുത്തേറ്റത്. ഇതിൻ രാഹുലാണ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കഴുത്തിനു കുത്തേറ്റ വിനീതിന്റ നില ഗുരുതരമാണ്. ശിവനെയും ചെവിക്കു പിന്നിൽ കുത്തേറ്റ വിഷ്ണുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും രാഹുലിനെ കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

കുറച്ചു ദിവസങ്ങളിലായി കൊട്ടാരക്കരയിലെ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ തർക്കം നില നിന്നിരുന്നു. ഡ്രൈവർമാരായ കൊട്ടാരക്കര ഫാത്തിമ മൻസിലിൽ സിദ്ദിഖ് (36), സഹോദരൻ ഹാരിസ് എന്നിവരെ തർക്കം പരിഹരിക്കാനെന്ന പേരിൽ കഴിഞ്ഞ ദിവസം കുന്നിക്കോട്ടേക്ക് വിളിപ്പിക്കുകയും ഇവിടെ വിഷ്ണുവും ശിവനും ഉൾപ്പെട്ട സംഘം സിദ്ദിഖിനെ ക്രൂരമായി മർദിക്കുകയൂം ചെയ്തതായി പറയുന്നു.

സിദ്ദിഖ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇതിന്റെ തുടർച്ചയായിട്ടാണ് ഇരുകൂട്ടരും സംഘംചേർന്ന് രാത്രിയിൽ കൊട്ടാരക്കരയിൽ ആശുപത്രിക്കു മുന്നിൽ ഏറ്റുമുട്ടിയത്.

മുപ്പതംഗ സംഘം ആശുപത്രി വളപ്പിൽ നിന്നും കൈയിൽ കിട്ടിയതെല്ലാമായി ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടയിലാണ് മൂന്നുപേർക്ക് കുത്തേറ്റത്. അക്രമികൾ കത്തിയുമായി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിനുള്ളിലേക്ക് ഓടിക്കയറി.

ഇവർക്കു പിന്നാലെ രക്തമൊലിക്കുന്ന ശരീരവുമായി കുത്തേറ്റവരും സംഘവും ആശുപത്രിക്കുള്ളിൽ കടന്നു. പ്രസവ വാർഡിൽ ഉൾപ്പെടെ അക്രമികൾ കയറിയിറങ്ങി. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഒളിച്ചവരെ കണ്ടെത്താതിരുന്നതിനാൽ തുടർ സംഘർഷം ഒഴിവാവുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കരിക്കോട് മുണ്ടോലിമുക്ക് മുണ്ടോലി താഴതിൽ വീട്ടിൽ അഖിൽ (26), മൈലം പള്ളിക്കൽ ചെമ്പൻപൊയ്ക വിജയഭവനത്തിൽ എസ്.വിജയകുമാർ (24), പുലമൺ ശ്രേയസ് ഭവനിൽ ലിജിൻ (31), നെടുവത്തൂർ കുറുമ്പാലൂർ സരസ്വതി വിലാസത്തിൽ സജയകുമാർ (28) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

About Post Author

Related Posts

ബസുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു..

Spread the love

ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍ – ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ
കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്

ബസിന്റെ പിൻചക്രം കയറിയിറങ്ങി ; ഡോക്ടർക്ക് ദാരുണാന്ത്യം..

Spread the love

ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടറിന് പിറകിൽ വന്നിരുന്ന സ്വകാര്യ ബസ് ഇടിച്ച് ഡോക്ടർ ചക്രത്തിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഇന്ത്യയിൽ പുക വലിക്കാത്തവരിലും ശ്വാസകോശാർബുദം വർധിക്കുന്നു..

Spread the love

അർബുദം ബാധിച്ച് മരണപെട്ടവരിൽ 8.1 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്.

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

Spread the love

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

മർക്കസ് നോളേജ് സിറ്റി ഉദ്ഘാടനം ഒക്ടോബറിൽ..

Spread the love

മര്‍കസ് നോളജ് സിറ്റി ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടക്കും

മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

Leave a Reply

You cannot copy content of this page