കൊല്ലം: ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. അഞ്ചൽ ഏരൂരിലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
സംഭവത്തിൽ ഏരൂർ അയിലറയിൽ അശോക് ഭവനിൽ അശോകന്റെ മകൻ അനിൽ കുമാറി(21) നെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഇയാൾ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് പറഞ്ഞു. ആൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ധർമ്മടത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു..
കണ്ണൂര്‍ ധര്‍മ്മടത്ത് മേലൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു.പരിയാരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകള്‍ അനഘ (24) യാണ് മരിച്ചത്. വടകര സ്വദേശിയും ഗോവയില്‍ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയായ അനഘ ചൊവ്വാഴ്ച പകല്‍ മേലൂരിലെ വീട്ടിൽവെച്ചാണ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.