Site icon MalluChronicle

ബൈക്കിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം

ജലാലാബാദ്: ബൈക്കിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ബുധനാഴ്ച രാത്രി പഞ്ചാബിലെ ജലാലാബാദ് നഗരത്തിലാണ് സംഭവം നടക്കുന്നത്. ഒാൾഡ് സബ്സി മണ്ടിയിൽ നിന്ന് ബാങ്ക് റോഡിലേക്ക് പോകുമ്പോഴായിരുന്നു അപടം സംഭവിച്ചത്.

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു ഇരുവർക്കും യാത്രികരെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. സ്ഫോടനത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Exit mobile version