ഒരു വേനൽ പോലെ ഉരുകുന്നു നിമിഷങ്ങൾ.. നീ വരാത്ത വഴികളിലെൻ്റെ ജീവരാഗം ഉണരുന്നു.. ഓരോ ഋതുക്കളും നിന്നെ- ഓർമ്മപ്പെടുത്തുന്നു.. ഉരുകിയുരുകി തീരുന്നു ഹൃദയകിരണങ്ങൾ.. നീ വരൂ വേഗം.. ഇവിടെയീ താഴ്വരകളിലൊ- ക്കെയും ഋതുക്കൾ മാറി മാറി വരാനൊരുങ്ങുന്നു.. ജലവർഷ മേഘങ്ങൾ നിന്നെയും നോക്കി നിന്നുവെന്നോ, അതോ എൻ്റെ തോന്നലോ..? . നിനക്ക് പ്രിയങ്കരമാം വസന്തവും നിൻ്റെ വരവേൽപ്പിനെ പ്രതീക്ഷിച്ചുവോ ? നീയേതു ദൂര- കാഴ്ചകൾക്കപ്പുറമാണെന്നതറിയാതെ ഇവിടെ ഞാനും.. നീ വരൂ വേഗം.. ഋതുക്കൾ മാറി മറയുന്നു.. നിമിഷങ്ങൾ വിജനമായി തീരുന്നു.. പ്രതീക്ഷകളാം ശലഭചിറകുകൾ വിരിയുന്നു..നീ വരൂ വേഗം….