നെയ്ച്ചോർ..
തയ്യാറാക്കുന്ന വിധം :
3 കപ്പ് ജീരകശാല അരി നന്നായി കഴുകി ഒരു 10 മിനിറ്റ് കുതിർത്ത് വെക്കുക. ശേഷം ഒരു അരിപ്പയിലേക്ക് മാറ്റി വെള്ളം ഊറ്റിക്കളയുക. ഒരു പാനിലേക്ക് 4 ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ അണ്ടിപ്പരിപ്പ് ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. ശേഷം ഒന്നര ടേബിൾസ്പൂൺ ഉണക്കമുന്തിരി വറുത്തെടുക്കുക. ഇനി ചെറിയ സവാള ചെറുതായി അരിഞ്ഞ് ഗോൾഡൻ കളർ ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക. ഇടയിൽ കാൽ ടീസ്പൂൺ ഉപ്പ് ചേർക്കുക. ഫ്രൈ ആയി വന്ന ശേഷം അര ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്ത് കോരിയെടുത്ത് ഇവ മൂന്നും മാറ്റിവെക്കുക.
നാലര കപ്പ് വെള്ളം തിളപ്പിക്കാനായി വെക്കുക. തിളയ്ക്കുന്ന സമയത്തിനുള്ളിൽ ഒരു പാനിലേക്ക് 4 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കുക. ഇതിലേക്ക്
4 ഏലക്ക, ഗ്രാമ്പൂ 6 എണ്ണം, ചെറിയ കഷ്ണം പട്ട, ജാതിപത്രി ഒരു ചെറിയ കഷ്ണം എന്നിവ ചേർത്ത് ഇളക്കുക. ശേഷം ഒരു സവാള അരിഞ്ഞത് ചേർത്ത് വാട്ടുക. വാടിവന്നാൽ നേരത്തെ കഴുകിവച്ചിട്ടുള്ള അരി ഇതിലേക്ക് ചേർക്കുക.
തീ കൂട്ടിവെച്ച് അരി നന്നായി മിക്സ് ചെയ്യുക. ശേഷം തിളപ്പിക്കാൻ വച്ച വെള്ളം ഇതിലേക്ക് ഒഴിക്കുക. ഒപ്പം ഒന്നര ടേബിൾസ്പൂൺ ഉപ്പ്,ഒരു ടീസ്പൂൺ നാരങ്ങാ നീര് എന്നിവ ചേർത്ത് ഇളക്കി 7 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. വെന്ത ശേഷം ഒരു ടേബിൾസ്പൂൺ നെയ്യ് കൂടി ചേർത്ത് ചോറ് ഉടഞ്ഞുപോകാതെ ഇളക്കുക. ഇനി മുകളിൽ നേരത്തെ വറുത്തുവച്ച ഉള്ളിയും മറ്റും ഇട്ട് 10 മിനിറ്റ് കൂടി അടച്ചുവെക്കുക. നെയ്ച്ചോർ തയ്യാർ..