മസാല ടീ..
തയ്യാറാക്കുന്ന വിധം :
രണ്ട് വലിയ ഏലക്ക, ഒരു ഗ്രാമ്പൂ, 2 സെന്റിമീറ്റർ നീളമുള്ള കറുവപ്പട്ട, അര ഇഞ്ച് നീളത്തിലുള്ള ഇഞ്ചി എന്നിവ എടുക്കുക. ഇഞ്ചിയും ഏലക്കയും ചതച്ചെടുക്കുക. ഇവയെല്ലാം കൂടി ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് തിളപ്പിക്കുക.
വെള്ളം നന്നായി തിളക്കുമ്പോൾ 2 ടേബിൾസ്പൂൺ ചായപ്പൊടി ചേർക്കുക. അൽപ്പനേരം ഇളക്കിയ ശേഷം ഇതിലേക്ക് ഒരുക്കപ്പ് ചൂട് പാൽ ചേർക്കുക. തീ ലോ ഫ്ളയിമിൽ ഇട്ട് ഒന്നര ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കുക. ചായ തിളച്ച് വരുമ്പോൾ തീ ഓഫ് ചെയ്യാം. മസാല ചായ തയ്യാർ. അരിച്ചെടുത്ത് ഉപയോഗിക്കാം..