മുംബൈ : കഴുത്തിൽ ചുറ്റിയ രാജവെമ്പാലയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ആറുവയസ്സുകാരി. മഹാരാഷ്ട്രയിലെ വാര്‍ധയിലാണ് സംഭവം നടന്നത്. പി
പുര്‍വ ഗഡ്കരിയെന്ന പെണ്‍കുട്ടിയാണ് രാജവെമ്പാലയിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്.
എന്നാൽ രണ്ടു മണിക്കൂറോളം കഴുത്തില്‍ ചുറ്റിയ രാജവെമ്പാലയിൽ നിന്ന് കടിയേറ്റിട്ടും ധൈര്യം കൈവിടാതെയിരുന്ന കുട്ടിക്ക് തിരിച്ചുകിട്ടിയത് സ്വന്തം ജീവനാണ്. രണ്ടുമണിക്കൂറോളം കുട്ടിയുടെ കഴുത്തിൽ ചുറ്റിയ ശേഷമാണ് പാമ്പ് ശരീരത്തിൽ നിന്നും ഇറങ്ങിപ്പോയത്.
വീട്ടില്‍ നിലത്ത് കിടക്കുമ്പോഴാണ് പുര്‍വയുടെ കഴുത്തില്‍ പാമ്പ് വരിഞ്ഞു ചുറ്റിയത്. ആദ്യം ഭയന്നു വിറച്ചെങ്കിലും ജീവന് വേണ്ടി സ്വയം ധൈര്യം സംഭരിച്ചു കണ്ണുകള്‍ അടച്ചുപൂട്ടി അനങ്ങാതെ കിടക്കുകയാണ് പെണ്‍കുട്ടി ചെയ്തത്.
ശരീരത്തില്‍ നിന്ന് പാമ്പ് വിട്ടുപോവാന്‍ തുടങ്ങിയപ്പോൾ കുട്ടി ശരീരം അനക്കിയതോടെയാണ് കുട്ടിക്ക് കാലിൽ പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ പുര്‍വയെ ആശുപത്രിയിലേക്ക് മാറ്റി.