ദുബായ്: നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14 ആം സീസണിന് നാളെ മുതൽ വീണ്ടും തുടക്കമാകും. കോവിവ്യാപനം മൂലം പ്രതിസന്ധി നേരിട്ടതോടെയാണ് ഐപി എൽ മാറ്റിവെച്ചത്.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റ് പുനഃരാരംഭിക്കുന്നത്. ചിരവൈരികൾ കൊമ്പ് കോർക്കുന്ന മത്സരം തീ പാറുമെന്നുറപ്പാണ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം.
നിലവിൽ പോയിന്റ് പട്ടികയില്‍ എട്ട് കളികളില്‍ നിന്ന് ആറ് ജയവുമായി 12 പോയിന്റോടെ ഡല്‍ഹി ക്യാപിറ്റല്‍സാണ് ഒന്നാമത് . പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്സും, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് നാലാം സ്ഥാനത്താണ്. മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സാണ് മുംബൈക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്ത്.
അതോടൊപ്പം റണ്‍ വേട്ടക്കാരില്‍ മുന്‍പന്തിയില്‍ ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. 380 റണ്‍സുമായി ഡൽഹി താരം ശിഖര്‍ ധവാനാണ് പട്ടികയില്‍ ഒന്നാമത്. കെ.എല്‍.രാഹുല്‍ (331), ഫാഫ് ഡുപ്ലസി (320), പൃഥ്വി ഷാ (308), സഞ്ജു സാംസണ് (277) എന്നിവരാണ് പിന്നില്‍.
എന്നാൽ ബോളര്‍മാരില്‍ 17 വിക്കറ്റുമായി ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേലാണ് മുന്‍പന്തിയില്‍. ആവേശ് ഖാന് (14), ക്രിസ് മോറിസ് (14), രാഹുല്‍ ചഹര്‍ (11), റഷീദ് ഖാന് (10) എന്നിവരും പട്ടികയിലുണ്ട്.
മത്സര ക്രമം
🏏 മുംബൈ vs ചെന്നൈ 19/09/2021 7:30 PM
🏏 കൊൽക്കത്ത vs ബാംഗ്ലൂർ 20/09/2021 7:30 PM
🏏 പഞ്ചാബ് കിംഗ്സ് vs രാജസ്ഥാൻ
21/09/2021 7:30 PM
🏏 ഡൽഹി C vs സൺറൈസേഴ്സ് ഹൈദരാബാദ് 22/09/2021 7:30 PM
🏏 മുംബൈ vs കൊൽക്കത്ത 23/09/2021 7:30 PM
🏏 ബാംഗ്ലൂർ vs ചെന്നൈ
24/09/2021 7:30 PM
🏏 ഡൽഹി vs രാജസ്ഥാൻ 25/09/2021 3:30 PM
🏏 സൺറൈസേഴ്സ് ഹൈദരാബാദ് vs പഞ്ചാബ് കിംഗ്സ് 25/09/2021 7:30 PM
🏏 ചെന്നൈ vs കൊൽക്കത്ത 26/09/2021 3:30 PM
🏏 ബാംഗ്ലൂർ vs മുംബൈ 26/09/2021 7:30 PM
🏏 സൺറൈസേഴ്സ് ഹൈദരാബാദ് vs രാജസ്ഥാൻ 27/09/2021 7:30 PM
🏏 കൊൽക്കത്ത vs ഡൽഹി
28/09/2021 3:30 Pm
🏏 മുംബൈ vs പഞ്ചാബ്
28/09/2021 7:30 PM
🏏 രാജസ്ഥാൻ vs ബാംഗ്ലൂർ
29/09/2021 7:30 PM
🏏 സൺറൈസേഴ്സ് ഹൈദരാബാദ് vs ചെന്നൈ 30/09/2021 7:30 PM
🏏 കൊൽക്കത്ത vs പഞ്ചാബ് 1/10/2021 7:30 PM
🏏 മുംബൈ vs ഡൽഹി 2/10/2021 3:30 PM
🏏 രാജ്സ്ഥാൻ vs ചെന്നൈ 2/10/2021 7:30 PM
🏏 RCB vs പഞ്ചാബ് രാജാക്കന്മാർ
3/10/2021 3:30 പി
🏏 കൊൽക്കത്ത vs സൺറൈസേഴ്സ് ഹൈദരാബാദ് 3/10/2021 7:30 PM
🏏ഡൽഹി vs ചെന്നൈ 4/10/2021 7:30 PM
🏏രാജസ്ഥാൻ vs മുംബൈ 5/10/2021 7:30 PM
🏏ബാംഗ്ലൂർ vs സൺറൈസേഴ്സ് ഹൈദരാബാദ് 6/10/2021 7:30 PM
🏏 ചെന്നൈ vs പഞ്ചാബ് 7/10/2021 3:30 PM
🏏 കൊൽക്കത്ത vs രാജസ്ഥാൻ 7/10/2021 7:30 PM
🏏സൺറൈസേഴ്സ് ഹൈദരാബാദ് vs മുംബൈ
8/10/2021 3:30 PM
🏏ബാംഗ്ലൂർ vs ഡൽഹി 8/10/2021 7:30 PM
🏏 യോഗ്യത 1 10/10/2021 7:30 PM
🏏 എലിമിനേറ്റർ 11/10/2021 7:30 PM
🏏 യോഗ്യത 2 13/10/2021 7:30 PM
🏏 ഫൈനൽ 15/10/2021 7:30 PM