തിരൂർ: തിരൂരിൽ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരന് മരിച്ചു. വീട്ടില്‍ നിന്ന് തിരൂരിലേക്കുളള യാത്രയില്‍ തെക്കനന്നാരയില് വെച്ചാണ് അപകടം നടന്നത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ തിരൂര്‍ വെട്ടം രണ്ടത്താണി നാരായണന് പടി സ്വദേശി കോരച്ചം വീട്ടില്‍ പ്രകാശന് (55) ആണ് മരിച്ചത്.
റോഡിലേക്ക് ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രകാശന് സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം.