മുറിക്കും മുമ്പ് ചലന ശേഷിയില്ലാത്ത കാലുകൊണ്ട് ലഡാക്കിലെത്തി ; തൃശൂർ സ്വദേശി അഷ്‌റഫ്‌ പ്രചോദനമാകുന്നു..

Spread the love

തൃശൂർ : സാധാരണക്കാർക്കുപോലും സൈക്കിൾ ചവിട്ടി ലഡാക്കിലെത്തുകയെന്നത് വളരെ പ്രയാസം നിറഞ്ഞതായ കാര്യമാണ്. എന്നാൽ ചലനമില്ലാത്ത കാലുകൊണ്ടു 42,000 കിലോമീറ്ററുകൾ താണ്ടി ലഡാക്കിലെത്തി അഷ്‌റഫ്‌ ചരിത്രം കുറിച്ചിരിക്കുകയാണ് . ചലനം നഷ്ടപ്പെട്ട കാല് മുറിക്കണമെന്നു ഡോക്ടർമാർ പലതവണ പറഞ്ഞപ്പോഴും സൈക്കിൾ ചവിട്ടി ലഡാക്കിലെത്തുകയെന്ന തന്റെ നിശ്ചയദാർഢ്യത്തിനു മുൻപിൽ വൈകല്ല്യത്തെ തോൽപിച്ചു കൊണ്ട് നാൽപതിനായിരത്തിലധികം കിലോമീറ്ററുകൾ സഞ്ചരിച്ചു കൊണ്ട് വ്യത്യസ്തനാവുകയാണ് ഈ യുവാവ്.

ചലനശേഷിയില്ലാത്ത വലതു കാൽപത്തിയുമായി കേരളത്തിൽ നിന്നു 4200 കിലോമീറ്റർ സൈക്കിൾ ചവിട്ടി ലഡാക്കിലെ ഖർദുംഗല എന്ന തന്റെ ലക്ഷ്യത്തിലെത്തിയ അഷ്‌റഫ്‌ പ്രചോധനമാവുകയാണ്. ജൂലൈ 19നു തൃശൂർ വടക്കുന്നാഥൻ ക്ഷേത്രമുറ്റത്തു നിന്നു യാത്ര തുടങ്ങിയ അഷ്റഫ് ഓഗസ്റ്റ് 30നാണു ജമ്മുവിലെത്തിയത്. അവിടെ നിന്നു 12 ദിവസം കൊണ്ട് 17:982 അടി ഉയരത്തിലുള്ള ലഡാക്കിലെ ഖർദുംഗലാ പാസി ലെത്തി.

2017 ഓഗസ്റ്റ് 27നുണ്ടായ അപകടമാണു അഷ്‌റഫിന്റെ വലതുകാൽപാദം തകർത്തത്. വടക്കാഞ്ചേരി പാർളിക്കാട് തെക്കേപ്പുറത്തുവളപ്പിൽ മുഹമ്മദ് അഷ്റഫാണ് അപകടത്തിൽ അറ്റുപോയതിനാൽ തുന്നിച്ചേർത്ത കാൽപാദവുമായി കേരളത്തിൽ നിന്ന് ലഡാക്ക് വരെ സൈക്കിൾ ചവിട്ടി പോയത്. 2 തവണ കോവിഡ് ശക്തമായ ആസ്മ, ന്യുമോണിയ ഇവയെല്ലാം അതിജീവിച്ചായിരുന്നു യാത്ര

ഏറെ കാലമായി ലഡാക്ക് യാത്ര അഷ്റഫിന്റെ മനസ്സിലുണ്ടായിരുന്നു. കാൽ മുറിക്കരുതെന്നു ഡോക്ടറോട് അഷ്റഫ് തന്നെ അഭ്യർഥിക്കുകയായിരുന്നു. പല ശസ്ത്രക്രിയ നടത്തിയ ശേഷം കാൽ ഏകദേശരൂപം പ്രാപിച്ചു. പക്ഷേ, അധികദൂരം നടക്കാൻ പറ്റില്ല. സഞ്ചരിക്കാൻ സൈക്കിൾ ആയി ആ ഊട്ടി, കൊടൈക്കനാൽ മലകൾ ചവിട്ടിക്കയറി ആത്മവിശ്വാസം നേടി. ആറുമാസം മുൻപു കാൽ വീണ്ടും പ്രശ്നമായി. ഒരു അസ്ഥി തൊലിതുളച്ചു പുറത്തു വരുന്ന സ്ഥിതിയായി. അന്നും കാൽ മുറിക്കാനായിരുന്നു ഡോക്ടർമാരുടെ ഉപദേശ പക്ഷേ, സുഖം പ്രാപിച്ചയുടൻ അഷ്റ ഫ് സൈക്കിളിൽ ഇന്ത്യൻ പര്യടനം തുടങ്ങി. മൂത്തു വ്ലോഗ്സ് എന്ന യുട്യൂബ് ചാനലിലൂടെ യാത്ര രേഖയാക്കി.
തിരിച്ചു കേരളത്തിലെത്തുന്നതും സൈക്കിളിൽത്തന്നെയാണെന്നും നാട്ടിലെത്തിയാൽ മുറിച്ചു മാറ്റി നല്ലൊരു കൃത്രിമക്കാൽ വയ്ക്കുമെന്നും അഷ്‌റഫ്‌ പറഞ്ഞു.

W3Schools.com

Related Posts

ഇത് ഏറ്റവും മനോഹരമായ ഘട്ടം ; പുതിയ വിശേഷം പങ്കുവെച്ച് പേർളി മാണി..

Spread the love

ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ തൃശൂരിലെത്തിച്ച് പീഡിപ്പിച്ചു ; രണ്ട് പേർ പിടിയിൽ..

Spread the love

മഹിളാമന്ദിരത്തിൽ നിന്ന് ഒളിച്ചോടിയ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രണ്ട് ദിവസം മുമ്പാണ് മഹിളാ മന്ദിരത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായത്.

ഖത്തറിൽ വാഹനാപകടം ; ചാവക്കാട് സ്വദേശിക്ക് ദാരുണാന്ത്യം..

Spread the love

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

പ്രായമായി, ഇനിയില്ല ; നിർണായക തീരുമാനവുമായി ഷാരൂഖ് ഖാൻ..

Spread the love

അതിന്റെ പ്രായം കഴിഞ്ഞതായി തോന്നുന്നുവെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

പല്ലൻ ഷൈജു വീണ്ടും പിടിയിൽ..

Spread the love

കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.

മുഖ്യമന്ത്രിയുടെ വസതിയിൽ കാലിത്തൊഴുത്ത് നിർമിക്കുന്നു ; അനുവദിച്ചത് 42.90 ലക്ഷം..

Spread the love

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു.

Leave a Reply

You cannot copy content of this page