
ചെന്നൈ : ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് ഒരുമിച്ച് ജീവിതം തുടങ്ങുകയും ചെയ്ത യുവതിക്ക് മാസങ്ങൾക്ക് ശേഷം ദാരുണാന്ത്യം, മൃതദേഹം കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ. തമിഴ്നാട് കൃഷ്ണഗിരി കാവേരി പട്ടത്തിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശി രഞ്ജിനിയാണ് മരണപ്പെട്ടത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട സൂര്യ എന്ന് യുവാവിനൊപ്പം ആണ് രഞ്ജിനി താമസിച്ചിരുന്നത്. എന്നാൽ രഞ്ജിനിയുടെ മരണശേഷം ഇയാൾ ഒളിവിൽ പോയിരുന്നു . ഇതോടകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫേസ്ബുക്കിലൂടെയുള്ള പരിചയം സൂര്യയും രഞ്ജിനിയും ഒന്നിച്ചുള്ള ജീവിതത്തിൽ ഒടുക്കം കുറിച്ചത്. ലിനിയുടെ വീട്ടുകാർ ബന്ധത്തിന് എതിർത്തതോടെ ഇയാൾക്കൊപ്പം യുവതി ഇറങ്ങി വരികയായിരുന്നു. എന്നാൽ നിയമപരമായി ഇരുവരും വിവാഹം ചെയ്യിട്ടില്ല.
ഇതിനിടയിൽ രഞ്ജിനി ഡൽഹിയിലേക്ക് യാത്ര പോയിരുന്നു എന്നും സൂചനയുണ്ട്. കാവേരി പട്ടത്തുള്ള വസ്ത്രശാലയിൽ കഴിഞ്ഞ നാല് മാസത്തോളമായി ജോലിചെയ്തുവരികയായിരുന്നു രഞ്ജിനി.
ഡൽഹി യാത്ര സംബന്ധിച്ച് സൂര്യ ചോദ്യംചെയ്യുകയും ഇതോടനുബന്ധിച്ച് ഇരുവരും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. പിന്നീട് തുടർന്നുള്ള ദിവസങ്ങളിൽ രഞ്ജിനിയെ കാണാതായി. പോലീസ് അന്വേഷണത്തിൽ കത്തിക്കരിഞ്ഞനിലയിൽ രഞ്ജിനിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. യുവതിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം.