ഒരേസമയം നാല് ഡിവൈസുകളില്‍ വരെ ഉപയോഗിക്കാവുന്ന
വാട്ട്സാപ്പിന്റെ പുതിയ അപ്ഡേഷന് എത്തി. QR കോഡ് സ്കാൻ ചെയ്തിട്ടാണ് മറ്റു ഡിവൈസുകളിൽ വാട്ട്സ്ആപ്പ് ലിങ്ക് ചെയ്യുന്നത്.
QR കോഡിലൂടെ മുൻപും വാട്ട്സാപ്പ് മറ്റൊരു ഡിവൈസുമായി ലിങ്ക് ചെയ്യാൻ കഴിയുമായിരുന്നെങ്കിലും ഇന്റർനെറ്റ് കണക്ഷൻ അനിവാര്യമായിരുന്നു. എന്നാൽ പുതിയ അപ്ഡേഷൻ പ്രകാരം കൂടുതൽ ഡിവൈസുകളിൽ വാട്ട്സാപ്പ് ലിങ്ക് ചെയ്യാൻ ഇന്റർനെറ്റ് വേണ്ടതില്ല. കണക്ട് ചെയ്തതിനു ശേഷം മിക്കപ്പോഴും മൈൻ വാട്ട്സാപ്പ് ഉപയോഗിക്കുന്ന ഡിവൈസിൽ ഇന്റർനെറ്റ് ഓഫ് ചെയ്താലും ഇതര ഡിവൈസുകളിൽ വാട്ട്സാപ്പ് ഉപയോഗിക്കാൻ സാധിക്കും.
ഉപയോഗിക്കേണ്ട രീതി:
1 – വാട്ട്സാപ്പിലെ സെറ്റിങ്ങ്സ് ഓപ്പൺ ചെയ്യുക.
2 – സ്ക്രീനിന്റെ വലത്തു ഭാഗത്ത് വാട്ട്സാപ്പ് QR കോഡിന്റെ ഓപ്ഷനുകൾ കാണുന്നതിൽ ‘my code’, ‘scan code’ ഏന്നീ ഓപ്ഷനുകൾ ആണ് ലഭ്യമാവുക.
ഇവ ഉപയോഗിച്ച് മറ്റു ഡിവൈസുകളിൽ വാട്ട്സാപ്പ് ഉപയോഗിക്കാം.