ബാഴ്സലോണയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരില്ലെന്ന പ്രഖ്യാപനവുമായി ബാഴ്സലോണ ക്ലബ്. ഔദ്യോഗികമായി ട്വിറ്ററിലൂടെയാണ് ഇക്കാര്യം ക്ലബ് അറിയിച്ചത്.
വ്യാഴാഴ്ച ക്ലബ് ഔദ്യോഗിക പ്രസ്താവനയിൽ പ്രഖ്യാപിച്ചതിന് ശേഷം അടുത്ത സീസൺ മുതൽ ലയണൽ മെസ്സി ബാഴ്സലോണയിൽ കളിക്കില്ലെന്ന് ഏതാണ്ടുറപ്പായി.അതേസമയം മെസ്സിയുടെ അഭാവം ബാഴ്സലോണ എങ്ങനെ നികത്തും എന്നത് ചോദ്യ ചിഹ്നമാണ്. മെസ്സിയുടെ വിടവാങ്ങൽ ക്ലബ്ബിനെ വലിയ രീതിയിൽ ബാധിക്കുമെന്ന് നിസ്സംശയം പറയാം.
എഫ്സി ബാഴ്സലോണയും ലയണൽ മെസ്സിയും ഒരു കരാറിൽ എത്തിയിട്ടും ഇരു പാർട്ടികളും ഇന്ന് ഒരു പുതിയ കരാർ ഒപ്പിടാനുള്ള വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരുന്നിട്ടും സാമ്പത്തികവും ഘടനാപരവുമായ തടസ്സങ്ങൾ നേരിട്ടത് കാരണം ക്ലബ് താരവുമായി കരാറായില്ല. സ്പാനിഷ് ലിഗയുടെ നിയന്ത്രണങ്ങളാണ് മെസ്സിയുടെ കരാറിന് തടസ്സം സൃഷ്ടിച്ചതെന്ന് പറഞ്ഞാണ് റിപ്പോർട്ട് തുടങ്ങുന്നത്.
ഈ സാഹചര്യത്തിൽ, മെസി എഫ്സി ബാഴ്സലോണയിൽ തുടരുകയില്ല. കളിക്കാരന്റെയും ക്ലബിന്റെയും ആഗ്രഹങ്ങൾ ആത്യന്തികമായി നിറവേറ്റാത്തതിൽ ഇരു കക്ഷികളും അഗാധമായി ഖേദിക്കുന്നുവെന്നും ക്ലബ് ഔദ്യോഗിക പ്രഖ്യാപനത്തിൽ അറിയിച്ചു.
കാൽപ്പന്തു ലോകം മെസ്സിയും ബാഴ്സലോണയും വ്യാഴാഴ്ച കരാർ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പകരം മെസി ബാഴ്സലോണ വിടുകയാണെന്ന് ക്ലബ്ബ് അറിയിച്ചു.
എഫ്സി ബാഴ്സലോണ ക്ലബ്ബിന്റെ പുരോഗതിക്ക് നൽകിയ സംഭാവനയ്ക്ക് ഹൃദയംഗമമായി നന്ദി അറിയിക്കുന്നു, കൂടാതെ അദ്ദേഹത്തിന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിൽ ഭാവിയിൽ എല്ലാ ആശംസകളും നേരുന്നുവെന്ന് ആശംസിച്ച് പ്രസ്താവന അവസാനിപ്പിച്ചു.