അയ്നാസ്..
തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തിലേക്ക് 250 ഗ്രാം മൈദ ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. അൽപം വെള്ളം ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം അഞ്ചുമിനിറ്റ് റെസ്റ്റ് ചെയ്യാനായി വയ്ക്കുക.
ഇനി അരക്കപ്പ് വെള്ളത്തിൽ കാൽകപ്പ് പഞ്ചസാര ചേർത്ത് പഞ്ചസാര ലായനി തയ്യാറാക്കുക. അര കപ്പ് പഞ്ചസാര നാല് ഏലക്ക ചേർത്ത് നന്നായി പൊടിച്ചു വയ്ക്കുക. ഇനി കുറച്ചു വച്ചിരിക്കുന്ന മാവ് പൊടി ചേർത്ത് അല്പം ചപ്പാത്തിയുടെ പരുവത്തിൽ പരത്തിയെടുക്കുക.
പരത്തിയ ശേഷം ഇതിനു രണ്ടു വശത്തും ഓയിൽ ബ്രഷ് ചെയ്യുക. ശേഷം അല്പം മൈദ പൊടി മുകളിൽ തൂവി കൊടുക്കുക. ഇതിനു മുകളിൽ പരത്തി വച്ചിരിക്കുന്ന രണ്ടാമത്തെ മാവ്വെക്കുക. ശേഷം മുകളിൽ എണ്ണയും പൊടിയും തൂവുക. മുകളിൽ വീണ്ടും മറ്റൊരു പരത്തിയ മാവ് വെച്ച് എണ്ണയും പൊടിയും തൂവി കൊടുക്കുക. ശേഷം ഇത് മടക്കുക.
മടക്കിയ മാവ്, കത്തിൽ അല്പം എണ്ണ തടവി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത കഷ്ണങ്ങൾ ഓരോന്നായി നീളത്തിൽ പരത്തുക. ശേഷം എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇത് എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. തീ ലോ ഫ്ളയിമിൽ ഇടാൻ ശ്രദ്ധിക്കുക. രണ്ടു ഭാഗവും മറിച്ചിട്ട് വേവിക്കുക. ഇതിനിടയിൽ സ്പൂണോ മറ്റോ ഉപയോഗിച്ച് പരുത്തി വെച്ചിരിക്കുന്ന ലെയേഴ്സ് വേർപെടുത്തി എടുക്കുക. എല്ലാ ഭാഗവും ഫ്രൈ ആയി വന്നാൽ കോരി മാറ്റുക.
ശേഷം ഇതിനു മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന പഞ്ചസാര ലായനി ഒഴിക്കുക. പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാര മുകളിൽ തൂവി കൊടുക്കുക. അയ്നാസ്/കാജ തയ്യാർ..