വൈത്തിരി: ചായക്കടക്ക് മുന്നിൽവെച്ച് യുവാക്കൾ ചായകുടിച്ചുവെന്ന കുറ്റംചുമത്തി പിഴയീടാക്കാൻ ശ്രമിച്ച സെക്ടറൽ മജിസ്ട്രേറ്റിന് നാട്ടുകാരുടെ പ്രതിഷേധ ചൂടറിഞ്ഞു.
അതേസമയം പ്രതിഷേധം കനത്തതോടെ ശിക്ഷ സെക്ടറൽ മജിസ്ട്രേറ്റ് താക്കീതിലൊതുക്കി. പഴയ വൈത്തിരിയിലാണ് സംഭവം.
പഴയ വൈത്തിരിയിലെ ഒരു ചായക്കടയിൽ നിന്ന് ഏറെ മാറിനിന്നാണ് യുവാക്കൾ ചായ കുടിച്ചിരുന്നത് എന്നാൽ സർക്കാർ വാഹനത്തിലെത്തിയ സെക്ടറൽ മജിസ്ട്രേറ്റ് പാർട്ണർമാരിൽ ഒരാളെ വിളിച്ചുവരുത്തി പിഴ ചുമത്താൻ ശ്രമിച്ചതോടെ നാട്ടുകാർ ഒത്തുകൂടി പ്രതിഷേധിക്കുകയായിരുന്നു.
പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥൻ പിന്തിരിഞ്ഞു.ശേഷം പിഴ ഒഴിവാക്കി മുന്നറിയിപ്പിലൊതുക്കി.