തിരുവനന്തപുരം: ഒളിംപിക്സില്‍ മികച്ച നേട്ടം കൈവരിച്ച ഇന്ത്യൻ പുരുഷ ഹോക്കി താരങ്ങള്‍ക്ക് സംസ്ഥാനങ്ങൾ കൈ നിറയെ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയത്തിൽ മെഡല്‍ നേടിയ താരങ്ങള്‍ക്ക് അവരുടെ സംസ്ഥാനങ്ങള്‍ ഇത്തരം പാരിതോഷികങ്ങള്‍ നൽകാറുണ്ട്.
പഞ്ചാബ് സര്‍ക്കാരിന്റെ പ്രഖ്യാപന പ്രകാരം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മന്‍പ്രീത് സിങ് ഉള്‍പ്പെടെയുള്ള എട്ട് താരങ്ങള്‍ക്ക് ഒരു കോടി രൂപ വീതം സംസ്ഥാനം നൽകും.
പഞ്ചാബും ഒഡീഷയും മധ്യപ്രദേശുമാണ് താരങ്ങള്‍ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ചത്.
മധ്യപ്രദേശ് സര്‍ക്കാര്‍ വിവേക് സാഗര്‍, നീലകാന്ത എന്നീ താരങ്ങള്‍ക്ക് രണ്ട് കോടി രൂപ വീതമാണ് പ്രഖ്യാപിച്ചത്.
എന്നാൽ നിര്‍ണായക സേവിലൂടെ ഇന്ത്യക്ക് വെങ്കലം നേടി കൊടുത്ത പി ആര് ശ്രീജേഷിന് കേരളം ഇതുവരെ പാരിതോഷികമൊന്നും പ്രഖ്യാപിക്കാത്തത് പ്രതിഷേധത്തിന് കാരണമായി.
മണിപ്പൂരിൽ നിലാകാന്ത ശർമയ്ക്ക് ടീം ഒളിമ്പിക്സ് മെഡൽ നേടിയപ്പോൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 75 ലക്ഷം രൂപയും സർക്കാർ ജോലിയുമാണ് .
എന്നാൽ ഇന്ത്യൻ വിജയത്തിന്റെ നെടും തുണയായി നിന്ന 49 വർഷത്തിന് ശേഷം കേരളത്തിലേക്ക് ഒരു ഒളിമ്പിക്സ് മെഡൽ കൊണ്ടുവന്ന മലയാളി തരാം ശ്രീജേഷിന് മാത്രം പാരിതോഷികമൊന്നും പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധത്തിലാണ് പലരും.