കോയമ്പത്തൂർ : മലയാളി സ്ത്രീയുടെ മൃതദേഹം ഹോട്ടൽ മുറിയിൽ അഴുകിയ നിലയിൽ കണ്ടെത്തി. കോയമ്പത്തൂരിലെ ഗാന്ധി പുരം ക്രോസ് കട്ട് റോഡിലെ ഹോട്ടൽ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിൽ യുവതിയുടെ ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂർ ഗവർമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ജൂലൈ 26 നാണ് ഇവർ ഹോട്ടലിൽ താമസം തുടങ്ങിയത്. കോഴിക്കോട് നിന്നുള്ള മുസ്തഫ (58), ബിന്ദു (46) എന്നീ പേരിലാണ് മുറിയെടുത്തത്. രണ്ട് ദിവസമായി മുറി തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.