തിരുവനന്തപുരം: ഡോക്ടർക്കുനേരെ വീണ്ടും അക്രമം. വനിതാ ഡോക്ടർക്കുനേരെ ചെരിപ്പേറാണ് നടന്നത്. ആറ്റിങ്ങൽ ഗോകുലും മെഡിക്കൽ സെൻററിലാണ് അക്രമം. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി.
ഡോ. ജയശാലിനിക്ക് നേരെ രണ്ടു പേർ അസഭ്യം പറയുകയും ചെരിപ്പ് എറിയുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ ഡോക്ടർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.
അർധരാത്രി കൈയിൽ മുറിവേറ്റ നിലയിൽ രണ്ടു പേർ ചികിത്സക്കെത്തുകയും മുറിവ് എങ്ങനെ സംഭവിച്ചത് ആണെന്ന് ചോദിക്കുകയും ചെരിപ്പ് അഴിച്ച് കിടക്കാൻ പറയുകയും ചെയ്തപ്പോൾ ആണ് അക്രമം ഉണ്ടായതെന്നും ഡോക്ടർ പറഞ്ഞു. പിന്നീട് തെന്നെ അസഭ്യം പറയുകയും ചെയ്തുവെന്നും ഡോക്ടർ പറയുന്നു.
ആലുവ എടത്തല ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ചയാൾ ഇന്നലെയാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് പുതിയ സംഭവം. .