വയനാട് :പുത്തൂര്‍വയല്‍ മഞ്ഞളാം കൊല്ലിയില്‍ തമിഴ്നാട് സ്വദേശി മുത്തുകൃഷ്ണന് (72 ) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ 14 ദിവസമായി ഒറ്റയ്ക്കായിരുന്നുവെന്നും വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതകളില്ലെന്നും മേപ്പാടി പൊലീസ് അറിയിച്ചു.
ഫൊറന്‍സിക് വിദഗ്ദര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹതകളില്ലെന്നും, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു.
വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ രണ്ടാഴ്ചയിലേറെയായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. പാലക്കാട് മകളുടെ വീട്ടില്‍ ആയിരുന്ന ഭാര്യ ഇന്ന് തിരിച്ചെത്തിയപ്പോളാണ് മൃതദേഹം കണ്ടത്