
മലപ്പുറം : ഓൺലൈൻ ക്ലാസിന്റെ മറവിൽ വിദ്യാർത്ഥിക്ക് അശ്ലീല ചിത്രങ്ങളയച്ച വ്യാജ അദ്ധ്യാപകൻ പോലീസിന്റെ പിടിയിലായി. വളാഞ്ചേരി എടയൂർ സ്വദേശി പനച്ചിക്കൽ ഹൗസ് മുഹമ്മദ് സാലിഹിനെയാണ് (24) ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങരംകുളം സ്വദേശിയായ 12 കാരനെ ഇയാൾ അദ്ധ്യാപകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്സാപ്പിൽ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അശ്ലീല ചുവയുള്ള മെസേജുകളും ഫോട്ടോയും അയക്കുകയും ചെയ്യുകയായിരുന്നു.
മാതാപിതാക്കൾ വിവരം അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. ഓപ്പറേഷൻ പിഹണ്ട് പരിശോധനയിലും ഇയാൾ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു.