പ്രധാനമന്ത്രി നരേന്ദ്രമോദിയെ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ പാട്ടു പഠിപ്പിച്ചാൽ എങ്ങനെയുണ്ടാകും.? പെർഫക്ട് ഓകെയാകും. അല്ലെ.?
എന്നാൽ, അത്തരത്തിൽ ഒരു സന്ദർഭം തന്റെ ഭാവനായിലൂടെയും ശബ്ദാനുകരണ കഴിവോടെയും മനോഹരമാക്കിയിരിക്കുകയാണ് പ്രമുഖ മിമിക്രി കലാകാരനായ മഹേഷ്.
മഹേഷ് മിമിക്സ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യൂട്യൂബിൽ 18k കാഴ്ചക്കാരുള്ള വീഡിയോക്ക് അതിനേക്കാൾ ഇരട്ടി ആളുകളാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉള്ളത്.
അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന വീഡിയോ തുടങ്ങുന്നത് തന്നെ ഇത് ഒരു തമാശയായി കാണണം എന്ന് പറഞ്ഞുകൊണ്ടാണ്. മലയാളം പാട്ട് പഠിക്കണമെന്ന് ആവശ്യപ്പെട്ട് വിളിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പെർഫക്ട് ഓകെ എന്ന പാട്ട് പിണറായി പഠിപ്പിക്കുന്നതായാണ് വീഡിയോ..
വീഡിയോ കാണാം..
മുഴുവൻ വീഡിയോ കാണുന്നതിന് ക്ലിക്ക് ചെയ്യുക..