ഇന്ന് ആളുകളിൽ കൂടുതലായും കാണുന്ന രോഗമാണ് പ്രമേഹം. ദിനംപ്രതി പ്രമേഹ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്.പ്രമേഹമുണ്ടെന്ന് കണ്ടെത്തിയാൽ ഭൂരിഭാഗം പേരും ഭക്ഷണം നിയന്ത്രിക്കുക എന്ന പടിയാണ് സ്വീകരിക്കുന്നത്. മധുരഭക്ഷണങ്ങൾ, ചോറ് തുടങ്ങിയ എല്ലാം നിയന്ത്രിക്കുകയോ നിർത്തി വെക്കുകയോ ചെയ്യുന്നു. ഡയറ്റിനെയും പലരും ആശ്രയിക്കുന്നു.
എന്നാല്‍ ഡയബറ്റിസ് അഥവാ പ്രമേഹത്തിന് പ്രത്യേക ഡയറ്റ് ഇല്ലെന്നതാണ് യാഥാര്‍ഥ്യം. എല്ലാം ശരിയായ അളവിലും രീതിയിലും കഴിച്ചാല്‍ പ്രമേഹമെന്ന വില്ലനെ ഒരുപരിധി വരെ നിയന്ത്രിച്ചു നിർത്താൻ കഴിയും. പ്രധാനമായും 5 തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രിക്കാം. ഈ അഞ്ചു തരത്തിലുള്ള ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം..
- പഴങ്ങളും പച്ചക്കറികളും :
പ്രമേഹരോഗികൾ ഒഴിവാക്കുന്ന ഒരു വിഭാഗമാണ് പഴങ്ങൾ. എന്നാൽ ഈ രോഗികൾ പഴങ്ങള്‍ കഴിക്കേണ്ടത് ആവശ്യമാണ്. പഴങ്ങളിലും പച്ചക്കറികളിലും പ്രകൃതിദത്തമായി വൈറ്റമിന്‍, മിനറല്‍, ഫൈബര്‍ എന്നിവയുണ്ട്. കലോറിയും വളരെ കുറവാണ്.
പഴമായി കഴിക്കാന്‍ ഇഷ്ടക്കുറവുള്ളവര്ക്ക് സ്മൂത്തിയായും ജ്യൂസായുമൊക്കെ ഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങൾ കഴിക്കാം. കലോറി ഭയന്ന് ഇവ ഒഴിവാക്കേണ്ട ആവശ്യമില്ല. ഇത് നമ്മുടെ ദഹനപ്രക്രിയ സുഗമമാക്കുകയും ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളില്‍ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.
2.സ്റ്റാര്ച്ചി ഭക്ഷണം :
നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഒന്നാണ് ഗ്ലൂക്കോസ്. ഇത് ലഭിക്കുന്നത് ഭക്ഷണത്തിലടങ്ങിയ കാര്ബോഹൈഡ്രേറ്റില് നിന്നാണ്. ഉരുളക്കിഴങ്ങ്, അരി, പാസ്ത, ബ്രഡ്, ചപ്പാത്തി തുടങ്ങിയവയാണ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണൾ. ചില ഭക്ഷണങ്ങള്‍ ശരീരത്തിലെ ഷുഗര്‍ ലെവല്‍ പെട്ടന്ന് ഉയര്‍ത്തുന്നതു കൊണ്ടാണ് സ്റ്റാര്‍ച്ച് ഫുഡിനെ പ്രമേഹരോഗികള്‍ ഒഴിവാക്കുന്നത്.
എന്നാല്‍, തവിടു ചേര്‍ന്ന അരി, ബസുമതി അരി, പെട്ടന്ന് വേവുന്ന അരി എന്നിവ ഉപയോഗിക്കുന്നതുകൊണ്ട് പ്രമേഹരോഗിക്ക് ഒരു കുഴപ്പവുമില്ല. ക്വിനോവ, നുറുക്ക് ഗോതമ്പ് എന്നിവയും വളരെ നല്ലതാണ്.
ബീന്‍സ്, നട്സ്, പയറുവർഗങ്ങൾ, മുട്ട, മാംസം, മീന്‍ എന്നിവയൊക്കെയാണ് പ്രോട്ടീന്‍ ഭക്ഷണത്തിന്റെ കലവറകള്‍. പൊതുവില്‍ ഹെല്‍ത്തി ഡയറ്റില്‍ നിന്ന് മാറ്റിനിറുത്തപ്പെടുന്ന ഭക്ഷണങ്ങളാണ് റെഡ് മീറ്റും സംസ്കരിച്ച മാംസ്യവും. അതിന്റെ അമിത ഉപയോഗം കാന്‍സറിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നു പറഞ്ഞാണ് ഇവയെ മാറ്റി നിറുത്തുന്നത്. ഇതിനു പകരം ഓയിലി ഫിഷ് ആയ അയല, സാല്‍മണ്‍, മത്തി തുടങ്ങി ഒമേഗ 3 ധാരാളമായി അടങ്ങിയ മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാലും മതി.
ഓയിലി ഫിഷ് ഹൃദയത്തിന് മികച്ചതാണ്. നമ്മുടെ മസിലുകള്‍ ഹെല്‍ത്തിയായി സൂക്ഷിക്കുന്നതിനും ഇത് മുഖ്യപങ്ക് വഹിക്കുന്നു. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ എന്നും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഒരാഴ്ചയില്‍ രണ്ടു തവണയെങ്കിലും ഓയിലി ഫിഷ് കഴിക്കാന്‍ ശ്രമിക്കണം. എന്നാല്‍ മീറ്റിന്റെ ഉപയോഗം വളരെ അപൂര്‍വമായി മതി.
3.പല്ലിനും എല്ലിനും കാത്സ്യം :
പാല്, ചീസ്,യോഗര്‍ട്ട് എന്നിവയില്‍ ഒരുപാട് കാല്‍സ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ എല്ലിനും പല്ലിനും വളരെ ആവശ്യമാണ്. ചില പാലുത്പന്നങ്ങള്‍ കൊഴുപ്പ് കൂടുതലുള്ളവയായിരിക്കും. പ്രത്യേകിച്ച് സംസ്കരിച്ച കൊഴുപ്പ്. അതുകൊണ്ടു തന്നെ കൊഴുപ്പു കുറഞ്ഞ ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഒരു ഗ്ലാസ് പാലില്‍ ഇത്തിരി കറുവപ്പട്ട ചേര്‍ത്ത് ഉപയോഗിക്കുന്നത് നല്ലതാണ്.
മധുരമില്ലാത്ത യോഗര്‍ട്ട് പഴങ്ങള്‍ക്കൊപ്പമോ കറിക്കൊപ്പമോ ഉപയോഗിക്കാം. വ്യത്യസ്ത രുചിയും ലഭിക്കും. എല്ലാ ദിവസവും കാത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ആരോഗ്യ പൂരിത കൊഴുപ്പടങ്ങിയ ഒലിവ് ഓയില്‍, വെജിറ്റബിള്‍ ഓയില്‍, റാപ്പ്സീഡ് ഓയില്‍, നട്ട് ബട്ടര്‍ എന്നിവയൊക്കെ പ്രമേഹരോഗികള്‍ക്ക് വളരെ ഗുണകരമാണ്.