കൊലാപ്പൂർ: മദ്യംവാങ്ങാൻ അമ്മ പണം നൽകികാത്തതിന്റെ ദേഷ്യത്തിൽസ്വന്തം അമ്മയെ കൊന്ന് ശരീരത്തിന്റെ വിവിധഭാഗങ്ങൾ കറിവെച്ചു തിന്ന മകന് വധശിക്ഷ വിധിച്ച് കൊലാപ്പൂർ കോടതി. സുനിൽരാമ കുച്ച്‌കോരാവി എന്ന വ്യക്തിയാണ്കൊലപ്പെടുത്തിയത്.
അത്യന്തം മനുഷ്യ ത്വഹീനമായ ക്രൂരതയെന്നാണ് കോലാപൂരിലെ സെഷൻ കോടതി സംഭവത്തെ നിരീക്ഷിച്ചത്.
സുനിൽ മനുഷ്യർ ഒരിക്കലും ചെയ്യാത്ത വിധം അമ്മയുടെ ശരീരം വെട്ടിനുറുക്കിയശേഷം തീയിൽ വറുത്തു കഴിച്ചെന്നാണ് കണ്ടെത്തിയത്. രാത്രിയിലാണ് മൃഗീയ സംഭവം നടന്ന തെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിവേക് ശുക്ല കോടതിയിൽ വാദിച്ചു.
ഈ വ്യക്തി ചെയ്തിരിക്കുന്നത് മനുഷ്യസമൂഹം ഒരിക്കലും ചെയ്യാൻ അറയ്ക്കുന്ന കുറ്റമാണ്. കുറ്റവാളിയെ മരണംവരെ തൂക്കിലേറ്റണമെന്നാണ് സർക്കാർ അഭിഭാഷകനെന്ന നിലയിൽ താൻ ആവശ്യപ്പെട്ടതെന്നും വിവേക് പറഞ്ഞു
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരമാണ് കൊലാപ്പൂരിലെ സെഷൻജഡ്ജി മഹേശ് കൃഷ്ണാജി ജാദവാണ് കോടതി വധശിക്ഷ വിധിച്ചത്.
കോടതി കേസിനെ പരിഗണിച്ചത് ഇന്ത്യൻ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കുറ്റകൃത്യമായാണ് .
വധശിക്ഷ ശരിവയ്ക്കുന്നതിന് മുംബൈ ഹൈക്കോടതിയുടെ അനുമതി തേടിയിരിക്കുകയാണ്.
സുനിൽ തന്റെ മാതാവായ 63വയസ്സുള്ള യെല്ലമ്മാ രാമ കുച്ച് കോരാവി എന്ന വ്യക്തിയെയാണ് കൊലപ്പെടുത്തിയത്. 2017 ആഗസ്റ്റ് മാസം 28ന് രാത്രിയാണ് കൊല നടത്തിയത്.
സാഹുപുരി പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടറായ എസ്.എസ്.മോറെയാണ് കേസ് അന്വേഷിച്ചത്.
12 സാക്ഷികളാണ് കേസിലുള്ളത്. വീടിന് സമീപത്ത് നിന്നും ലഭിച്ച ശരീരഭാഗങ്ങളിൽ നിന്നുതന്നെ പ്രധാനപ്പെട്ട എല്ലാ തെളിവുകളും ലഭിച്ചതായും പോലീസ് കോടതിയെ ബോധിപ്പിച്ചു. കോലാപൂർ പോലീസ് ഇൻസ്‌പെക്ടർ മൊറെയ്ക്കും സംഘത്തിനും മികച്ച അന്വേഷണത്തിന് പാരിതോഷികം പ്രഖ്യാപിച്ചു.
.
This Post Has One Comment