കൊച്ചി:സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില വർധിച്ചു. കഴിഞ്ഞ രണ്ടു ദിവസം സ്വർണ വിലയിൽ കാര്യമായ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.
ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,525 രൂപയും പവന് 36,200 രൂപയുമായി. കഴിഞ്ഞ ദിവസം പവന് 35,920 രൂപയായിരുന്നു .