ശ്രീനഗർ : ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലെ ഹാൻജിൻ രാജ്പോറ പ്രദേശത്താണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ആംഭിച്ചത്. സുരക്ഷാ സേന ഭീകരരെ വളഞ്ഞിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
ആനന്ദ്നാഗ് ജില്ലയിലെ ലാസിബാലിൽ നടന്ന ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 8.50 ഓടെയാണ് ആക്രമണം നടന്നത്. ഭീകരർ പിസ്റ്റൾ ഉപയോഗിച്ച് പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ജമ്മു കശ്മീരിൽ അടുത്തിടെ ഭീകരാക്രമണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ ഭീകരതയെ ചെറുക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അതിർത്തിയിലെ വെടിനിർത്തൽ കരാറിൽ ധാരണയായതിന് പിന്നാലെയും പാക് സൈന്യം ആക്രമണം നടത്തുന്നുണ്ട്.