വിസ്മയ കേസ് പ്രതി കിരൺ കുമാറിന് കൊവിഡ്‌ സ്ഥിരീകരിച്ചു..

Spread the love

വിസ്മയ കേസ് പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. നിലമേൽ കൈതോടുള്ള വിസ്മയയുടെ വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവരാനിരിക്കെയാണ് കിരൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തെളിവെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

W3Schools.com

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വിസ്മയയുടെ വീട്ടിലെ തെളിവെടുപ്പ് കൊവിഡ് മുക്തനായ ശേഷമാകും നടത്തുക.

നിലമേൽ കൈതോട് ഉള്ള വിസ്മയയുടെ വീട്ടിലേക്ക് കിരൺകുമാറിനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നറിഞ്ഞ് രാവിലെ തന്നെ സ്ഥലത്ത് ആളുകൾ തടിച്ചുകൂടിയിരുന്നു. പ്രതിയെ എത്തിക്കുമ്പോൾ പ്രതിഷേധിക്കാനും സംഘടനകൾ സജ്ജമായി.

എന്നാൽ അതിനിടയിലാണ് പ്രതിക്ക് കൊവിഡ് ആണെന്ന സ്ഥിരീകരണം വന്നത്. ജനങ്ങളെ ഒഴിപ്പിക്കാനുള്ള മാർഗം ആണെന്ന് പറഞ്ഞ് ചിലർ കുറെ സമയം അവിടെ തുടർന്നു. വാർത്ത ഉറപ്പിച്ചതോടെ മടങ്ങിപ്പോയി. പൊലീസിൽ ഇപ്പോഴും വിശ്വാസം എന്ന് വിസ്മയയുടെ വീട്ടുകാർ.

ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് കിരൺകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പ്രതിയെ പോരുവഴിയിലെ വീട്ടിലും ബാങ്കിലും എത്തിച്ച് തെളിവെടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരീക്ഷണത്തിൽ പോകും. നിയമോപദേശത്തിനു ശേഷമാകും അന്വേഷണസംഘത്തിന്റെ തുടർനടപടികൾ.

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page