
വീട്ടിൽ അതിക്രമിച്ചു കയറി ഗർഭിണിയായ യുവതിയെ ചവിട്ടിപരിക്കേൽപ്പിച്ച് ഒളിവിൽ പോയ യുവാക്കളാണ് പോലീസ് പിടിയിലായത്.
പാലപ്പെട്ടി സ്വദേശി കാക്കത്തറയിൽ ഹനീഫ എന്നവരുടെ മകൻ അജ്മൽ (18), കള്ളിവളപ്പിൽ അലി എന്നവരുടെ മകൻ മുഹമ്മദ് സിയാദ് (19) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്.
2020 ഡിസംബർ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ യുവാക്കൾ ഗർഭിണിയായ യുവതിയെ ചവിട്ടി പരിക്കേല്പിക്കുകയായിരുന്നു. ആക്രമത്തിന് ശേഷം ഇവർ അമ്പലപ്പുഴയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.
ജൂവനൈൽ ആയിരിക്കുമ്പോൾ തന്നെ കൊലപാതകശ്രമം, ബൈക്ക് വെട്ടി നശിപ്പിച്ചത് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഇവർ പെരുമ്പടപ്പ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ളവർ കൂടിയാണ്.
ഒളിവിലായിരുന്ന പ്രതികൾ പാലപ്പെട്ടിയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പെരുമ്പടപ്പ് സ്റ്റേഷൻ എസ്ഐമാരായ അനൂപ്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.