നടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തമിഴ്നാട് മുൻ മന്ത്രിക്ക് ജയിലിൽ ആഡംബര സൗകര്യങ്ങൾ..

Spread the love

ചെന്നൈ: പീഡനക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മുന്‍ മന്ത്രി മണികണ്ഠന് ജയിലില്‍ ആഡംബര സൗകര്യങ്ങളെന്ന് വിജിലന്‍സ്.

W3Schools.com

പ്രത്യേകം ഒരുക്കിയ എസി മുറി, സോഫ, മൊബൈല്‍ ഫോണ്‍ എന്നിവ മണികണ്ഠന് ജയിലില്‍ ലഭിച്ചെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ മണികണ്ഠനെ സെയ്ദാപേട്ട് സബ് ജയിലില്‍ നിന്ന് പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വിവാഹം വാഗ്ദാനം നല്‍കി മലേഷ്യന്‍ സ്വദേശിയായ നടിയെ അഞ്ച് വര്‍ഷത്തോളം രാജ്യത്തെ വിവിധയിടങ്ങളില്‍ വച്ച് പീഡിപ്പച്ചെന്നതാണ് മണികണ്ഠന് എതിരെയുള്ള കേസ്. 

മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപ്പെടുന്നത്. ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും ഉടന്‍ വിവാഹം ചെയ്യാമെന്നുമായിരുന്നു വാഗ്ദാനം.

ഒരുമിച്ച് കഴിഞ്ഞ സമയത്ത് മൂന്ന് തവണ തന്നെ ഗര്‍ഭഛിത്രം നടത്തിയെന്ന് യുവതിയുടെ പരാതിയിലുണ്ട്. മന്ത്രിപദവിക്ക് പ്രശ്നമാകുമെന്ന് കണ്ടതോടെ  ഒഴിവാക്കാന്‍ ശ്രമം തുടങ്ങി. 2017ല്‍ യുവതി പരാതിയുമായി പൊലീസിനെയും വനിതാ കമ്മീഷനെയും സമീപിച്ചു. ഇതോടെ മന്ത്രിസ്ഥാനത്ത് നിന്ന് മണികണ്ഠനെ മുഖ്യമന്ത്രിയായിരുന്ന എടപ്പാടി പളനിസ്വാമി പുറത്താക്കിയിരുന്നു.

മന്ത്രിസ്ഥാനം നഷ്ടമായതോടെ യുവതിയെ മര്‍ദ്ദിക്കുന്നത് പതിവായി. പുറത്തുപറഞ്ഞാല്‍ കൊന്ന് കളയുമെന്നായിരുന്നു ഭീഷണി. 

About Post Author

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page