
ഒന്നര മാസത്തോളം ലോക്ഡൗൺ മൂലം സർവീസ് നിർത്തിവെച്ചിരുന്ന കൊച്ചി മെട്രോ നാളെ മുതൽ വീണ്ടും ഓടി തുടങ്ങും. രാവിലെ എട്ട് മണിമുതൽ രാത്രി എട്ട് മണി വരെയാണ് സർവ്വീസ്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 10 മുതൽ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സർവീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും. ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹിചര്യത്തിൽ മെട്രോ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി പേർ കെ.എം.ആർ.എല്ലിനെ സമീപിച്ചിരുന്നു.
53 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നത്.