ഒരു മാസം മുന്‍പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്

Spread the love

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരു മാസം മുന്‍പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
കൊലപാതകവുമായി ബന്ധപ്പെട്ട് കുടുംബവുമായി അടുത്തബന്ധം ഉണ്ടായിരുന്ന അയല്‍വാസി ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

W3Schools.com

ദേവാസ് ജില്ലയില്‍ മെയ് (13) തിയ്യതിയാണ് അമ്മയെയും രണ്ടു പെൺ മക്കളെയും പ്രയപൂർത്തിയാകാത്ത രണ്ടു ബന്ധുക്കളെയും കാണാതായത്.
ഇതേ തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഒരു കുടുംബത്തെ ഒന്നടങ്കം കൊലപ്പെടുത്തിയതായുള്ള വിവരം പൊലീസിന് ലഭിച്ചത്.

വീടുമായി അടുപ്പമുള്ള അയല്‍വാസി സുരേന്ദ്ര ചൗഹാൻ കൂട്ടാളികളുടെ സഹായത്തോടെയാണ് അഞ്ചുപേരെ കൊലപ്പെടുത്തിയത്.
കൃഷിയിടത്തില്‍ 10 അടി ആഴത്തില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ചുപേരെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം കുഴിച്ച്‌ മൂടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മൃതദേഹങ്ങള്‍ എളുപ്പം അഴുകാന്‍ ഉപ്പും യൂറിയയും കൊണ്ട് മൂടിയ ശേഷമാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു.
45 വയസുള്ള മമത എന്ന് പറയുന്ന യുവതിയുടെ മകളായ കൊല്ലപ്പെട്ട രൂപാലിയുടെ ഐഡിയില്‍ നിന്ന് സോഷ്യല്‍മീഡിയയില്‍ മെസേജുകള്‍ പങ്കുവെച്ച്‌ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു.

ഇതേ തുടർന്ന് രൂപാലിയുടെ ഇഷ്ടപ്രകാരം വിവാഹം കഴിച്ചുവെന്നും കുടുംബം ഒന്നടങ്കം അവരുടെ കൂടെ ഉണ്ട് എന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. രൂപാലിയുടെ കോള്‍ വിവരങ്ങള്‍ പരിശോധിച്ച പൊലീസ് സുരേന്ദ്ര ചൗഹാനുമായി 21കാരിക്ക് അടുത്ത ബന്ധമുള്ളതായി കണ്ടെത്തി. ചൗഹാനെ പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ രൂപാലിയുമായുള്ള യുവതിയുമായുള്ള ബന്ധം മറയ്ക്കാനാണ് ശ്രമിച്ചിരുന്നത്. പൊലീസ് വിശദമായി അന്വേഷിച്ചപ്പോള്‍ കുടുംബത്തെ ഒന്നടങ്കം കാണാതായ ദിവസം അഞ്ചുപേരുമായി സുരേന്ദ്ര ചൗഹാന്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. തുടര്‍ന്ന്് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

സുരേന്ദ്ര ചൗഹാന്‍ രൂപാലിയുമായി ഇഷ്ടത്തിലായിരുന്നുവെന്നും. എന്നാല്‍ സുരേന്ദ്ര ചൗഹാന്‍ മറ്റൊരു യുവതിയെ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ് രൂപാലി എന്ന യുവതിസോഷ്യല്‍മീഡിയയില്‍ ചൗഹാന്റെ വധുവിന്റെ ചിത്രം നമ്പര്‍സഹിതം പങ്കുവെച്ചിരുന്നു ഇതില്‍ കുപിതനായ സുരേന്ദ്ര ചൗഹാന്‍ എല്ലാവരെയും ഇല്ലായ്മ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ബന്ധുവായ 14കാരനെ വിശ്വാസത്തിലെടുത്ത് എല്ലാവരെയും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം സുരേന്ദ്ര ചൗഹാന്‍ ഈ അഞ്ചു പേരെകൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

About Post Author

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page