ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന ഭീഷണി; 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45കാരൻ പിടിയിൽ..

Spread the love

W3Schools.com

പട്ടാമ്പി : വിദ്യാർത്ഥിനിയായ 16ക്കാരി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് കളമശ്ശേരി പൂജാരിവളവ് കൈപടിയിൽ വീട്ടിൽ ദിലീപ് കുമാർ (45)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈലിൽ നിർമ്മിക്കുകയും തുടർന്ന് പെൺകുട്ടിയുമായി സൗഹൃദം സൃഷ്ടിക്കുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് റിപ്പോർട്ട്‌.

ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ചാണ് ഇയാൾ തട്ടിപ്പിന് ഒരുങ്ങുന്നത്. തനിക്ക് 22 വയസ്സ് ആണെന്നും സെന്റ് ആൽബർട്സ് കോളേജ് വിദ്യാർത്ഥി ആണെന്നും പെൺകുട്ടിയോട് പറഞ്ഞിരുന്നു. ദിലീപ് കുമാറിന്റെ ബന്ധുവായ 24 കാരന്റെ ഫോട്ടോ ഉപയോഗിച്ചാണ് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിച്ചത്. തന്റെ മാതാപിതാക്കൾ ബാങ്ക് ഓഫീസർമാർ ആണെന്നും അമ്മയാണെന്ന വ്യാജേന കൂട്ടുകാരികളെ കൊണ്ട് പെൺകുട്ടിയെ വിളിച്ച് സംസാരിപ്പിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇയാൾ കൈക്കലാക്കുകയായിരുന്നു.

പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്ന ഭീഷണിയെ ഭയന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് സൈബർസെല്ലിന്റെ സഹായത്തോടെ പോലീസ് വ്യക്തമാക്കി. മറ്റൊരു സ്ത്രീയുടെ പേരിലുള്ള സിംകാർഡ് ആണ് ഇയാൾ ഉപയോഗിച്ചിരുന്നത്. പ്രതി മുമ്പും ഇതേ രീതിയിൽ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചിരുന്നു. പ്രതിയെ പട്ടാമ്പി മുൻസിഫ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

About Post Author

Related Posts

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

Spread the love

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ഗുണനിലവാരമില്ലാത്ത പ്രഷർ കുക്കർ വിറ്റതിനെ തുടർന്ന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി..

Spread the love

ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..

Spread the love

കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

സ്വാതന്ത്ര്യദിനം കഴിഞ്ഞു. ഉയർത്തിയ കൊടി എന്ത് ചെയ്യണം എന്ന് സംശയം ഉണ്ടോ? ഉത്തരം ഇതാ…..

Spread the love

പതാക എങ്ങനെയൊണ് സൂക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ച് പൊതുവേ ആളുകൾക്ക് ഗ്രാഹ്യം കുറവാണ്.

ഭക്ഷ്യ ധാന്യങ്ങളില്‍ കീടനാശിനി അടിച്ചു; റേഷന്‍കടയുടെ അംഗീകാരം റദ്ദാക്കി.

Spread the love

ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ പത്ത് റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്ന് എണ്ണത്തിന്റെ സ്ഥിരമായും റദ്ദ് ചെയ്തിട്ടുണ്ട്.

സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ ചെന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ..

Spread the love

സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു.

Leave a Reply

You cannot copy content of this page