മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ള മുഖവുമായി ജനിച്ച ആട്ടിന്‍കുട്ടിയെ ആരാധിച്ച് ഗുജറാത്തിലെ ഗ്രാമവാസികള്‍. മുനുഷ്യന്റെ മുഖവും ആടിന്റെ രൂപവുമുള്ള ആട്ടിന്‍കുട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഗുജറാത്തിലെ സെല്‍തിപാദ ഗ്രാമത്തിലാണ് ആട്ടിന്‍കുട്ടി ജനിച്ചത്. നാല് കാലും ആടിന്റെ ചെവിയുമായി ജനിച്ച ആട്ടിന്‍കുട്ടിയുടെ മുഖവും മറ്റ് ശരീരഭാഗങ്ങള്‍ മനുഷ്യസമാനമാണെന്ന് ടെെംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.
അജയ്ഭായ് വാസവ എന്ന കര്‍ഷകന്റെ വീട്ടിലാണ് ആട് ജനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ആട്ടിന്‍കുട്ടിയ്ക്ക് വാലില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനിച്ച് പത്ത് മിനുട്ടിനുള്ളില്‍ തന്നെ ആട് ചത്തുപോവുകയും ചെയ്തു.
ആട്ടിന്‍ക്കുട്ടി ചത്ത ശേഷം ജഡം കുഴിച്ചിടും മുന്‍പ് ആരതി ഉഴിഞ്ഞ് പൂക്കള്‍ സമര്‍പ്പിച്ച് ഗ്രാമീണര്‍ ഭക്തിപൂര്‍വം ആരാധിക്കുകയും ചെയ്തു.
തങ്ങളുടെ പൂര്‍വികരുടെ പുനര്‍ജന്മമാണ് ഈ ആട്ടിന്‍കുട്ടി എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ജനിതക വൈകല്യത്തോടെ ജനിക്കുന്ന മൃഗങ്ങളെ ആരാധിക്കുന്ന വാര്‍ത്തകള്‍ ഇതിനു മുമ്പും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.