പട്ടിക്കാട് എടപ്പലം സ്വദേശിനി രേഖ(38)യെയാണ് ചിറക്കുന്ന് കോളനിയിലെ സുനുക്കുട്ടൻ എന്നയാൾ വെട്ടി പരിക്കേല്പിച്ചത്.
രേഖയുടെ കൈതണ്ടയിലും, കഴുത്തിനും, ചെവിക്കുമാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച രേഖയുടെ മകൾക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രേഖയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെട്ടിയ സുനുക്കുട്ടൻ രേഖയുടെ മുൻ അയൽവാസിയാണ്. നെടുപുഴ പോലീസ് പ്രതിയെ ശക്തൻ പരിസരത്ത് നിന്നും പിടികൂടി പീച്ചി പൊലീസിന് കൈമാറി