നടൻ വിനീതിന്റെ ശബ്ദത്തിൽ വാട്സ്ആപ്പ് കോളിലൂടെ നർത്തകിമാർക്ക് ജോലി വാഗ്ദാനം ചെയ്തുവെന്നാണ് പരാതി. അമേരിക്കയിലെ നമ്പറിൽ നിന്നും വന്ന തട്ടിപ്പിനെതിരെ വിനീത് ഡിജിപിക്ക് നൽകിയ പരാതി ഹൈടെക് സെല്ലിന് കൈമാറും.
വിനീതിന്റെ ശബ്ദത്തിൽ വാട്സപ്പ് കോൾ വന്നതായി അടുപ്പമുള്ളയാൾ പറഞ്ഞപ്പോഴാണ് വിനീത് പോലീസിൽ പരാതിപ്പെട്ടത്. ഇത് വളരെ ഗൗരവമുള്ള കാര്യമാണെന്നും ഇത്തരത്തിൽ ആരും തട്ടിപിനിരയാവാതിരിക്കാൻ വേണ്ടിയാണ് പോലീസിൽ പരാതിപ്പെട്ടതെന്നും വിനീത് പറഞ്ഞു.
സെലിബ്രിറ്റികളുടെ പേരിൽ ആവുമ്പോൾ ജനങ്ങൾ പെട്ടെന്ന് വിശ്വസിക്കും. ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് വിശദമായ വിവരം ലഭിച്ചാൽ മാത്രമേ വ്യക്തമായ തീരുമാനം എടുക്കാവൂ. ഇതുപോലുള്ള തട്ടിപ്പുകൾ കണ്ടെത്തിയാൽ നിയമപരമായി നീങ്ങേണ്ടതും ജനങ്ങളെ അറിയിക്കേണ്ടതും തന്റെ കടമയാണ്. അതുകൊണ്ടാണ് പൊലീസിൽ പരാതിപ്പെട്ടതെന്നും വിനീത് പറഞ്ഞു.
വിനീതിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരിലും ഇതിന് മുൻപ് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അതുപോലെതന്നെ ഐ.പി.എസ് ഓഫീസർമാരുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതിനെ പേരിലുള്ള അന്വേഷണം ഹൈടെക്സെൽ അന്വേഷിച്ച് വരികയാണ്.
This to inform everyone there is a fraudulent number from abroad impersonating me and contacting people. Please do not respond or attend such dubious contacts. Vineeth.
Posted by Vineeth Radhakrishnan on Wednesday, November 4, 2020