ഫാഷൻ ഗോൾഡ് തട്ടിപ്പു കേസിൽ ഒളിവിൽ കഴിയുന്ന ഫാഷൻ ഗോൾഡ് എം.ഡി പൂക്കോയ തങ്ങളെ പിടികൂടാനായാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.
മുസ്ലീം ലീഗ് എം.എൽ.എ എം.സി ഖമറുദ്ധീൻ അറസ്റ്റിലായി ആഴ്ചകൾ കഴിഞ്ഞിട്ടും ഫാഷൻ ഗോൾഡ് എം.ഡി ആയ പൂക്കോയ തങ്ങളെ പിടികൂടാൻ സാധിക്കാത്തത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.
✍️വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക..
വിവിധ തട്ടിപ്പു കേസുകളിൽ ഒന്നാം പ്രതിയായ പൂക്കോയ തങ്ങളെ പിടികൂടുന്നതിനായി അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ പൂക്കോയ തങ്ങളെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
എം.സി ഖമറുദ്ധീൻ എം.എൽ.എ പിടിയിലായതോടെയാണ് ഇയാൾ ഒളിവിൽ പോയതെന്നാണ് വിവരം.