ഒഡീഷയിലെ ബൊലാങ്കീർ ജില്ലയിലാണ് ഒരു കുടുംബത്തിലെ ആറ് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുലു ജാനി(50), ഭാര്യ ജ്യോതി(48), മക്കളായ സരിത, ശ്രേയ, ഭീഷ്മ, സഞ്ജീവ് എന്നിവരുടെ മൃതദേഹങ്ങളാണ് പുതപ്പിനുള്ളിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
മണിക്കൂറുകളോളം വീട് അടഞ്ഞു കിടക്കുന്നത് കണ്ട് സംശയം തോന്നിയ അയൽവാസികൾ ജനലിലൂടെ നോക്കിയപ്പോഴാണ് ആറ് പേരുടെയും മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ പോലീസിൽ അറിയിക്കുകയും, പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തുകയും ചെയ്തു.
മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുള്ള മുറിവുകൾ മൃതദേഹങ്ങളിൽ ഉണ്ടെന്നും, പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന സൂചനയാണ് ലഭിക്കുന്നതെന്നും, പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിവാകൂ എന്നും ബോലാങ്കീർ എസ്.പി പറഞ്ഞു.