തന്റെ മകൾ അലംകൃതയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്.
\’അല്ലി പൃഥ്വിരാജ്\’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ കാണപ്പെട്ട അക്കൗണ്ടിനെതിരെയാണ് താരം രംഗത്തെത്തിയത്. സുപ്രിയയും പൃഥ്വിരാജുമാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതെന്നും പ്രൊഫൈലിൽ രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, തങ്ങളുടെ ആറ് വയസ്സായ മകൾക്ക് സോഷ്യൽ മീഡിയയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. മകൾക്ക് തിരിച്ചറിവ് ആയ ശേഷം വേണമെന്ന് തോന്നിയാൽ അവൾ തന്നെ അക്കൗണ്ട് തുടങ്ങും. ഇത്തരം വ്യാജ പ്രൊഫൈലുകളിൽ വീണു പോകരുതെന്നും പൃഥ്വി വ്യക്തമാക്കുന്നു.