ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കന്യാകുമാരി മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതാണ്. ഇത്തവണത്തെ യാത്ര കന്യാകുമാരിയിലേക്കായിരുന്നു. വെള്ളത്തിൽ നിന്ന് ഉദിച്ചുയരുന്ന സൂര്യനും വെള്ളത്തിലേക്ക് തന്നെ അസ്തമിക്കുന്ന സൂര്യനെയും നമുക്ക് കാണാൻ കഴിയുന്നത് ഇന്ത്യയിൽ വച്ച് തന്നെ ഇവിടെ മാത്രമായിരിക്കും. കന്യാകുമാരി അമ്മൻ എന്ന ദേവതയുടെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പാർവതി ദേവി പണ്ട് കന്യയുടെ രൂപത്തിൽ പരമശിവനെ നേടുന്നതിനായി ഇവിടുത്തെ ഒരു പാറയിൽ തപസ്സനുഷ്ഠിച്ചു എന്നാണ് ഐതിഹ്യം.
(adsbygoogle = window.adsbygoogle || []).push({});
(adsbygoogle = window.adsbygoogle || []).push({});