50 ലോക ചിന്തകരിൽ ഒന്നാമത്; കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ

Spread the love

കൊവിഡ് 19 വൈറസ് ലോകമാകെ ഭീതി വിതയ്ക്കവേ ഈ കാലത്തിലെ തന്നെ ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള അമ്പത് പേരില്‍ നിന്ന് കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു.

W3Schools.com

പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ തിരഞ്ഞെടുപ്പിലായിരുന്നു ഈ മുന്നേറ്റം. 50 പേരുടെ പട്ടികയില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത അര്‍ദെനാണ് രണ്ടാം സ്ഥാനത്ത്. മികച്ച നേതൃപാടവം തന്നെയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിച്ചത്. 
കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് മികച്ച നേതൃത്വം നല്‍കിയതിനാണ് കെ.കെ ശൈലജ യ്ക്കുള്ള അംഗീകാരം 
ഇരുപതിനായിരം പേർ പങ്കെടുത്ത വോട്ടെടുപ്പിലാണ് പട്ടിക നിർണയിച്ചത്. ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾത്തന്നെ അപകടം തിരിച്ചറിഞ്ഞ് ലോകാരോഗ്യ സംഘടനയുടെ മാർഗരേഖയനുസരിച്ച് കേരളത്തിൽ ഫലപ്രദമായ പ്രതിരോധമൊരുക്കിയെന്ന് വിധി നിർണയ സമിതി വിലയിരുത്തി. 
നിപാകാലത്ത്  കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. 
\’കൊവിഡ് 19 ചൈനയിലെ മാത്രം കഥയായിരുന്നപ്പോള്‍ തന്നെ, വൈറസിന്റെ വരവിനെ മുന്‍കൂട്ടിക്കണ്ട് കെകെ ശൈലജ വേണ്ട മുന്‍കരുതലുകളെടുക്കുകയും അതിനെ കുറിച്ച് കൃത്യമായി മനസിലാക്കുകയും ചെയ്തു. വൈറസ് കേരളത്തിലെത്തിയപ്പോള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. കര്‍ശനമായ നിരീക്ഷണവും ക്വാറന്റൈനും നടപ്പാക്കി. പ്രസ്താവനകളിലൂടെയും മറ്റും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറി. സാമൂഹിക അകലം പാലിച്ചായിരുന്നു ഔദ്യോഗിക യോഗങ്ങളും. അത് രാത്രി 10 മണിവരെ നീളുമായിരുന്നു. കൊച്ചുമക്കളുമായി പോലും സൂമിലൂടെയുള്ള ബന്ധമാണ് ഈ സമയം അവര്‍ക്കുണ്ടായിരുന്നത്.\’
എന്നാൽ ഒരു ഘട്ടത്തിന് ശേഷം കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവും ലേഖനം പരാമര്‍ശിക്കുന്നുണ്ട്. ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നത് പോലെ കേസുകളുടെ എണ്ണം വര്‍ധിച്ചു. എങ്കിലും ബ്രിട്ടണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. ഇനി വരാന്‍ പോകുന്ന ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടവും തരണം ചെയ്യാന്‍ ശൈലജ ടീച്ചറുടെ നടപടികള്‍ക്കാകുമെന്നും ലേഖനം പറയുന്നുണ്ട്.
അതുപോലെ തന്നെ പട്ടികയില്‍ ഉണ്ടാകുമെന്ന് വിചാരിക്കുന്ന ബുദ്ധിജീവികളേക്കാള്‍ ഏറെ ദൂരെയുള്ള ഒരാളായാണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നതെന്നാണ് കെകെ ശൈലജയുടെ നേട്ടം വ്യക്തമാക്കി ലേഖനം പറയുന്നത്. \’കെകെ ശൈലജ ഒരു കമ്മൂണിസ്റ്റാണ്. സൗത്ത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്ത് അവരെ ടീച്ചര്‍ എന്നാണ് വിളിക്കുന്നത്.\’
നിപ്പ വൈറസിനെതിരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നേടിയ വിജയത്തെ കുറിച്ചും ലേഖനം പരാമര്‍ശിക്കുന്നുണ്ട്. 2020ല്‍ ശരിയായ സ്ഥാനത്തെത്തിയ ശരിയായ സ്ത്രീയാണ് കെകെ ശൈലജയെന്ന് കൊവിഡ് മഹാമാരിയെ കേരളം കൈകാര്യം ചെയ്തതിനെ സൂചിപ്പിച്ച് പ്രോസ്‌പെക്ട് മാഗസിന്‍ പറയുന്നു.
അതേസമയം യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലാദേശിന്റെ പ്രളയത്തിനെ നേരിടാനുള്ള വീടുകള്‍ നിര്‍മ്മിച്ച മറിനാ തപസ്വം, ലോകത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്മെന്റിന്റെ ഉപജ്ഞാതാവായ ഫിലിപ്പ് വാന്‍ പര്‍ജിസ് തുടങ്ങിയവരാണ് പട്ടികയിൽ നിന്ന് തിരഞ്ഞെടുത്ത മറ്റ് പ്രമുഖര്‍.

About Post Author

Mallu Chronicle is an online news platform with the tagline Nothing but Authentic that covers all the latest news and information from across the world.

Related Posts

വീട്ടില്‍ പ്രേതമുണ്ടെന്ന അവകാശവാദവുമായി ദമ്പതികൾ ; സിസിടിവി ദൃശ്യങ്ങളില്‍ പേടിപ്പെടുത്തുന്ന രൂപം..

Spread the love

തങ്ങളുടെ കിടപ്പമുറിയുടെ പുറത്തായി പേടിപ്പെടുത്തുന്ന രൂപം നടന്ന് നീങ്ങുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

തിരിച്ചെടുക്കലോ എക്സ്ചഞ്ചോ ഇല്ല; ഭർത്താവിനെ 25 ഡോളറിന് ലേലത്തിന് വെച്ച് ഭാര്യ

Spread the love

സൈറ്റില്‍ ട്രേഡ് മീ എന്ന വിഭാഗത്തിലാണ് ഭാര്യ ഭര്‍ത്താവിന്റെ വിശദാംശങ്ങള്‍ നല്‍കി

ഡിസംബറില്‍ മാത്രം വാട്‌സ്‌ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍. കാരണം..?

Spread the love

2021 ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തില്‍ 528 പരാതി ലഭിച്ചെന്ന് വാട്സ്‌ആപ്പ് വ്യക്തമാക്കി.

ബാത്ത്റൂമിന്റെ മതിലിനകത്ത് എന്തോ അഭശബ്ദം; പൊളിച്ചു നോക്കിയ വീട്ടുകാർ കണ്ടത്…

Spread the love

ഭിത്തി പൊളിച്ചിട്ടില്ലായിരുന്നെങ്കിൽ കുടുംബങ്ങളെ മുഴുവൻ പേർക്കും ജീവൻ നഷ്ടമായേനെ.

കൃഷിയിടത്തിൽ വിളഞ്ഞത് ഭീമൻ ഉരുളക്കിഴങ്ങ്: ലോകത്തിലെ ഏറ്റവും വലിയ ഉരുളക്കിഴങ്ങുന്ന റെക്കോർഡ്

Spread the love

കൃഷിത്തോട്ടത്തില്‍ അസാമാന്യ വലിപ്പമുള്ള ഉരുളക്കിഴങ്ങ് വിളവെടുത്തതിന്റെ സന്തോഷത്തിലാണ് ന്യൂസിലാന്‍ഡിലെ ഒരു കര്‍ഷക ദമ്ബതികള്‍.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Spread the love

സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് ഇടയാക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

You cannot copy content of this page