\”ഓരോ വർഷവും ഓരോ വയസ്സ് കുറയുന്നതിന്റെ കാരണം ഇനിയെങ്കിലും മമ്മൂക്ക വ്യക്തമാക്കണം, ഓരോ വർഷം കഴിയുംതോറും പ്രായം കുറയുന്നത് ആഘോഷിക്കുന്ന ഒരേ ഒരാൾ\”. ഇതൊക്കെയാണ് ഇപ്പോൾ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രത്തിന് താഴെ ആരാധകർ ഇട്ടിരിക്കുന്ന കമന്റുകൾ.
അവരെയും കുറ്റം പറയാൻ പറ്റില്ല.. മനോരമ ഓൺലൈനിന് വേണ്ടി നടത്തിയ കലണ്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആര് കണ്ടാലും ഇതൊക്കെ തന്നെയാണ് പറയുക. സെപ്റ്റംബർ 7ന് തന്റെ 69 ആം പിറന്നാൾ ആഘോഷിച്ച മമ്മൂട്ടി ഇപ്പോഴും ഇരുപത്തിയൊന്നു കാരനെപ്പോലെ ഇരിക്കുമ്പോൾ പിന്നെ വേറെ എന്താ പറയുന്നേ…????
എന്തായാലും മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ \”എല്ലാവർക്കും സ്നേഹത്തോടെ\” എന്ന ക്യാപ്ഷ്യനോടെ പുറത്തുവിട്ട ചിത്രം ഇതിനോടകം തന്നെ നിരവധിപേരാണ് ഏറ്റെടുത്തിരിക്കുന്നത്.
എല്ലാവർക്കും സ്നേഹത്തോടെ 😊 Photo Courtesy: Manorama Online
Posted by Mammootty on Monday, September 7, 2020