മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ബ്രെയിൻ ട്യൂമറിന് കാരണമാവില്ല; ഡോക്ടർ അരുൺ ഉമ്മൻ

Spread the love

 

W3Schools.com

 

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ബ്രെയിൻ ട്യൂമറിന് കാരണമാവില്ല. പഠനം വ്യക്തമാക്കി ഡോ. അരുൺ ഉമ്മൻ. മൊബൈൽ ഫോൺ ആർഎഫ് റേയ്‌സ് പഠനത്തെ സംബന്ധിച്ചുള്ള ചില പഠനങ്ങൾ പ്രകാരം ബേസ് സ്റ്റേഷനിൽ നിന്നും ഉത്ഭവിക്കുന്ന ആർഎഫ് ഫീൽഡ് മൂലം ഉണ്ടാവുന്ന എൻവയോൺമെന്റൽ എക്‌സ്‌പോഷറിലൂടെ ക്യാൻസറോ അതുപോലെയുള്ള അസുഖങ്ങളോ മനുഷ്യരിൽ ഉടലെടുക്കാനുള്ള സാധ്യത കഴിവതും കുറവാണെന്നു ഇതുവരെയുള്ള പഠനങ്ങൾ ചൂണ്ടി കാണിക്കുന്നു എന്നാണു അരുൺ ഉമ്മൻ പറയുന്നത് . എന്നാൽ തലയുടെ ഏതു ഭാഗത്താണോ സെൽ ഫോൺ അധികമായി ചേർത്തുപിടിച്ചു ഉപയോഗിക്കുന്നത് അവിടെ ട്യൂമർ വരാനുള്ള സാധ്യത നേരിയ തോതിൽ ഉണ്ട്. ഒരു മണിക്കൂർ തുടർച്ചയായുള്ള സെൽ ഫോൺ ഉപയോഗം ട്യൂമർ വരുന്നതിനുള്ള സാധ്യത കൂട്ടുന്നു എന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

സെൽഫോൺ അധികമായി ഉപയോഗിച്ച് വരുന്ന കുട്ടികളിൽ ട്യൂമർ ഉണ്ടാകാനുള്ള സാധ്യത 4 മുതൽ 5 ഇരട്ടി വരെ കൂടുതലാണ്. കാരണം അവരുടെ തലയോട്ടിക്കു കട്ടികുറവായതിനാൽ റേഡിയേഷൻ കൂടുതലായി തുളച്ചുകയറും. സെൽ ഫോൺ റേഡിയേഷൻ അധികമായി അനുഭവപ്പെടുന്ന പുരുഷന്മാരിൽ സ്‌പേമിന്റെ അളവ് ക്രമാതീതമായി കുറയുന്നതായി കാണപ്പെടുന്നു. മൈറ്റോകോൺഡ്രിയൽ ഡിഎൻഎയിൽ കേടുപാടുകൾ മൂന്നിരട്ടിയായി വർധിക്കുന്നതോടെ സ്‌പേമിന്റെ അളവും ആനുപാതികമായിത്തന്നെ കുറഞ്ഞു വരുന്നു. എങ്കിലും മേൽപ്പറഞ്ഞ കാര്യങ്ങൾ അടിസ്ഥാനപരമായി ശരിയെന്ന് സ്ഥാപിക്കാൻ ഇനിയും പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു എന്നുമാണ് ഡോക്ടർ അരുൺ നൽകുന്ന വിവരങ്ങൾ.

 

ആർഎഫ് റേയ്‌സ് മൂലമുള്ള അപകട സാധ്യത ഒഴിവാക്കാൻ അദ്ദേഹം നിർദേശിക്കുന്നത് ചുവടെ കൊടുത്തിട്ടുള്ള ചില മുൻകരുതലുകളാണ്;

  • ഹാൻഡ്‌സെറ്റിന്റെ നേരിട്ടുള്ള ഉപയോഗം കുറക്കാൻ ഹെഡ്‌സെറ്റ് ഉപയോഗിക്കാം.
  • മൊബൈൽ ഫോൺ തലയിണയുടെ അടിയിൽ വച്ച് ഉറങ്ങാതിരിക്കുക.
  • മൊബൈൽ ഫോൺ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിക്കുന്നതിന് പകരം കഴിവതും ഹാൻഡ്ബാഗിൽ വയ്ക്കാൻ ശ്രമിക്കുക.
  • ഫോൺ കണക്ട് ആയതിനു ശേഷം ചെവിയിൽ വെക്കാൻ ശ്രദ്ധിക്കുക കാരണം കാൾ കണക്ട് ആവുന്ന സമയം ഏറ്റവും കൂടുതൽ റേഡിയേഷൻ പുറപ്പെടുവിക്കും.
  • തുടർച്ചയായി 1520 മിനിറ്റിൽ കൂടുതൽ ദൈർഘ്യം ഫോണിൽ സംസാരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.സാധിക്കുമെങ്കിൽ മെസ്സേജ് അയക്കാൻ ശ്രമിക്കുക.
  • എക്‌സ്റ്റേണൽ ആന്റിന ഇല്ലാത്ത കാറിൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.   ഓടുന്ന വാഹനങ്ങളിലോ, ലിഫ്റ്റ് മുതലായവയിൽ സഞ്ചരിക്കുമ്പോഴോ അല്ലെങ്കിൽ ജോഗിങ് ചെയ്യുമ്പോഴോ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.
  • റിസെപ്ഷനിസ്റ്റ് അല്ലെങ്കിൽ കോൾ സെന്റർ പോലെയുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ ലാൻഡ്‌ഫോൺ ഉപയോഗിക്കുന്നതാവും കൂടുതൽ ഉചിതം തുടങ്ങിയവയാണ്.

 കൂടാതെ അദ്ദേഹം പറയുന്നത്, ബ്ലൂടൂത്ത് ഡിവൈസുകൾ പുറപ്പെടുവിക്കുന്ന ആർഎഫ് റേഡിയേഷന്റെ അളവ് സെൽ ഫോണുകളെ അപേക്ഷിച്ചു കുറവാണ്. എങ്കിലും ശരീരവുമായി ഏറെ അടുത്ത് പ്രവർത്തിക്കുന്ന ഇവ ഉത്പാദിപ്പിക്കുന്ന റേഡിയേഷൻ വ്യാപിക്കുന്നത് വളരെ ചെറിയ ചുറ്റളവിൽ ആയതു കൊണ്ട് റേഡിയേഷൻ അബ്‌സോർപ്ഷൻ അധികമായിരിക്കും. മൊബൈൽ ഫോൺ റേഡിയേഷനുകൾ ബ്രെയിൻ ട്യൂമർ ഉണ്ടാകുന്നതിന് കാരണമാവുന്നില്ല എന്നത് കൊണ്ട് മാത്രം തികച്ചും സുരക്ഷിതവും ആണെന്ന് പറയാൻ സാധിക്കുകയില്ല. ഐഎആർസി ശുപാർശ പ്രകാരം മൊബൈൽ ഫോണിന്റെ ഉപയോഗം തികച്ചും വിവേകത്തോട് കൂടിയാവണം. ഓർക്കുക അധികമായാൽ അമൃതും വിഷമാണ്….

About Post Author

Mallu Chronicle is an online news platform with the tagline Nothing but Authentic that covers all the latest news and information from across the world.

Related Posts

വീട്ടില്‍ പ്രേതമുണ്ടെന്ന അവകാശവാദവുമായി ദമ്പതികൾ ; സിസിടിവി ദൃശ്യങ്ങളില്‍ പേടിപ്പെടുത്തുന്ന രൂപം..

Spread the love

തങ്ങളുടെ കിടപ്പമുറിയുടെ പുറത്തായി പേടിപ്പെടുത്തുന്ന രൂപം നടന്ന് നീങ്ങുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

തിരിച്ചെടുക്കലോ എക്സ്ചഞ്ചോ ഇല്ല; ഭർത്താവിനെ 25 ഡോളറിന് ലേലത്തിന് വെച്ച് ഭാര്യ

Spread the love

സൈറ്റില്‍ ട്രേഡ് മീ എന്ന വിഭാഗത്തിലാണ് ഭാര്യ ഭര്‍ത്താവിന്റെ വിശദാംശങ്ങള്‍ നല്‍കി

ഡിസംബറില്‍ മാത്രം വാട്‌സ്‌ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍. കാരണം..?

Spread the love

2021 ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തില്‍ 528 പരാതി ലഭിച്ചെന്ന് വാട്സ്‌ആപ്പ് വ്യക്തമാക്കി.

ബാത്ത്റൂമിന്റെ മതിലിനകത്ത് എന്തോ അഭശബ്ദം; പൊളിച്ചു നോക്കിയ വീട്ടുകാർ കണ്ടത്…

Spread the love

ഭിത്തി പൊളിച്ചിട്ടില്ലായിരുന്നെങ്കിൽ കുടുംബങ്ങളെ മുഴുവൻ പേർക്കും ജീവൻ നഷ്ടമായേനെ.

കൃഷിയിടത്തിൽ വിളഞ്ഞത് ഭീമൻ ഉരുളക്കിഴങ്ങ്: ലോകത്തിലെ ഏറ്റവും വലിയ ഉരുളക്കിഴങ്ങുന്ന റെക്കോർഡ്

Spread the love

കൃഷിത്തോട്ടത്തില്‍ അസാമാന്യ വലിപ്പമുള്ള ഉരുളക്കിഴങ്ങ് വിളവെടുത്തതിന്റെ സന്തോഷത്തിലാണ് ന്യൂസിലാന്‍ഡിലെ ഒരു കര്‍ഷക ദമ്ബതികള്‍.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Spread the love

സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് ഇടയാക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

You cannot copy content of this page