ജനമനസ്സുകളിൽ ഇടം പിടിച്ച OnePlus എന്ന സ്മാർട്ട്ഫോൺ കമ്പനി പുതുതായി ഇറക്കിയ മോഡൽ ആണ് OnePlus Nord. ഫ്ലാഗ്ഷിപ് ഫീച്ചറുകൾ ഒട്ടനേകമുള്ള ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത് ഒരു ഇടത്തരം ഫോണിന്റെ വിലയിൽ ആണെന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ബ്ലൂ മാർബിൾ, ഗ്രെയ് ഓണിക്സ് എന്നീ കളർ വരിയന്റുകളിൽ ഇറക്കിയിട്ടുള്ള ഫോണിൽ വളരെയധികം മികച്ച ഫീച്ചറുകൾ തന്നെയാണ് കമ്പനി നൽകിയിട്ടുള്ളത്.
6GB, 8GB, 12GB റാമുകളിലും, 64GB, 128GB, 256GB എന്നീ സ്റ്റോറേജുകളിലുമായാണ് OnePlus Nord ഇറക്കിയിട്ടുള്ളത്.
4115mAh ബാറ്ററിയോട് കൂടി ഇറക്കിയിട്ടുള്ള ഫോണിൽ 30W ഫാസ്റ്റ് ചാർജിങ്(5v/6A) സൗകര്യം കൂടിയുണ്ട് എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
അമോലെഡ് ഡിസ്പ്ലേ ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ ഏർലി ആക്സസ് ലഭിച്ചവർക്ക് ഡിസ്പ്ലേ ഇഷ്യൂ ഉള്ളതായി പരാതികൾ ഉയർന്നുവെങ്കിലും, അടുത്ത സോഫ്റ്റ് വെയർ അപ്ഡേറ്റോടെ അത് മാറുമെന്നായിരുന്നു കമ്പനി നൽകിയിരുന്ന മറുപടി, പറഞ്ഞ വാക്ക് അവർ പാലിക്കുകയും ചെയ്തു. പുതുതായി ഇറങ്ങുന്ന ഫോണുകൾക്കൊന്നും ഈ ഒരു പ്രശ്നം റിപ്പോർട്ട് ചെയ്യുന്നില്ല. OnePlus 4നും ഇത്തരത്തിൽ ഒരു ഡിസ്പ്ലേ ഇഷ്യൂ റിപ്പോർട്ട് ചെയ്തിരുന്നു.
ആൻഡ്രോയ്ഡ് 10ൽ വരുന്ന OxygenOs ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. Snapdragon 765G 5G പ്രോസസ്സർ ആണ് OnePlus Nord ന്റെ മറ്റൊരു ഹൈലൈറ്റ്. ഈ ഒരു വിലയിൽ ഇത്തരം പ്രോസസ്സർ ലഭ്യമാകുക എന്നത് അപൂർവം കാഴ്ചയാണ്.
ഇനി എല്ലാവരും ഉറ്റുനോക്കുന്ന ക്യാമറയിലേക്ക് കടക്കാം..
Oneplus 8ൽ അവതരിപ്പിച്ചിട്ടുള്ളത് പോലെ തന്നെ പ്രൈമറി ക്യാമറ 48മെഗാപിക്സലോട് കൂടിയാണ് OnePlus Nord ഉം ഇറക്കിയിട്ടുള്ളത്. കംപ്ലീറ്റ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (OIS) ഉള്ളത് കൊണ്ട് എടുക്കുന്ന ഫോട്ടോകളും, വീഡിയോകളുമെല്ലാം ബ്ലർ ആകാതെയും, ഷെയ്ക്ക് ആകാതെയും ഫോണിലേക്ക് പകർത്താൻ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 8MP ക്യാമറ 119° അൾട്രാ വൈഡ് ആംഗിളോട് കൂടി, 48MP ക്യാമറ സോണി IMX586, 5MP ഡെപ്ത് ക്യാമറ, 2MP മാക്രോ ക്യാമറ എന്നിവയാണ് പ്രൈമറി ക്യാമറകൾ.
32MP സോണി IMX616 ക്യാമറയും 8MP വൈഡ് സെൻസറോടും കൂടിയാണ് ഫ്രണ്ട് ക്യാമറ അവതരിപ്പിച്ചിട്ടുള്ളത്.
ഇത്രയും ഫീച്ചേഴ്സ് ഉള്ള ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് ഇടത്തരം ഫോണുകളുടെ വിലയിലാണ് എന്നതാണ് എല്ലാവരെയും ആകർഷിക്കുന്ന മറ്റൊരു ഘടകം. 6/64 വാരിയന്റിന് 24999 രൂപയാണ് വില. 8/128ന് 27999 രൂപയും, 12/256 വാരിയന്റിന് 29999 രൂപയുമാണ് നിലവിലെ വില (പിന്നീട് മാറ്റങ്ങൾ വന്നേക്കാം..)
Also read : 2021 മുതൽ ഈ ഫോണുകളിൽ വാട്സാപ്പ് പ്രവർത്തിക്കില്ല ; നിങ്ങളുടെ ഫോൺ ഈ ലിസ്റ്റിൽ ഉണ്ടോ എന്ന് നോക്കാം
എന്തുകൊണ്ട് എടുക്കണം..?
1. OnePlus Nord 5G ഫോൺ ഇറങ്ങിയിരിക്കുന്നത് ഏറ്റവും പുതിയ ആൻഡ്രോയിഡ് OS ആയ ആൻഡ്രോയിഡ് 10 ഓക്സിജൻ OS മായാണ്.
2. പവർഫുൾ CPU Octa-core (1×2.4 GHz Kryo 475 Prime & 1×2.2 GHz Kryo 475 Gold & 6×1.8 GHz Kryo 475 Silver).
3. ക്യാമറ
4. വിപണിയിലെ മിഡ് റേഞ്ച് റേറ്റ്.
എല്ലാം കൊണ്ടും മികച്ചു നിൽക്കുന്ന ഫോൺ ആണെങ്കിലും, വേണമെങ്കിൽ ചില കുറവുകൾ കൂടെ പറയാം (എന്നാൽ ഇതൊന്നും കുറവുകളേ അല്ല..)
1. എക്സ്പാൻഡബിൾ മെമ്മറി സ്ലോട്ട് ഇല്ല എന്നതാണ് ഒരു കാര്യം.. കൂടുതൽ സ്പേസ് വേണം എന്ന് വിചാരിച്ചാൽ നോ രക്ഷ.
2. അധികം കളർ വാരിയന്റുകൾ ഇല്ല എന്നതാണ് മറ്റൊരു കാരണം. രണ്ട് കളർ വേറിയന്റുകൾ മാത്രമേ കമ്പനി പുറത്തിറക്കിയിട്ടൊള്ളൂ..
3. 3.55mm ഹെഡ്ഫോൺ ജാക്ക് ഇല്ല എന്നതാണ് മറ്റൊരു കാരണം..
എന്ത് കൊണ്ടും ONEPLUS NORD ഏവർക്കും വാങ്ങിക്കാവുന്ന ഒരെണ്ണം തന്നെയാണ്.