അതായത് നിങ്ങൾ പറഞ്ഞ 130 കോടിയിൽ ഞങ്ങൾ ഇല്ല, ഇന്ത്യയുടെ മൊത്തം ജനസംഖ്യയിൽ നിന്നും രാമരാജ്യത്തെ അനുകൂലിക്കുന്ന 130 കോടിയായി ചുരുക്കിയപ്പോൾ നിങ്ങൾ പറയാതെ പറഞ്ഞത് ഇന്ത്യ എന്ന ജനാധിപത്യരാജ്യം അംഗീകരിക്കുന്നില്ലന്നു നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നു എന്നാണ്. അതും മറ്റേതു രാജ്യത്തെ പോലെ പ്രതിസന്ധിഘട്ടത്തിൽ കടന്നു പോകുന്ന ഒരു രാജ്യം അതിന്റെ ഒരു വല്യശതമാനം തുക അത് ഏത് ട്രസ്റ്റ്ന്റെ പേരിലാണെങ്കിൽ പോലും ഈ കാലഘട്ടത്തിൽ ചിലവാക്കാൻ തോന്നിയ മനസ്സ്, അതും ഇലക്ഷന് വാഗ്ദാനം പൂർത്തിയാക്കാനുള്ള അഭിനിവേശം കൊണ്ട് മാത്രം ആരുന്നേൽ പോട്ടെന്നു വക്കാരുന്നു പക്ഷെ ഇതതല്ലല്ലോ, തറക്കല്ലു ഇടുമ്പോ പോലും തമ്മിൽതല്ലിക്കുന്ന ഏർപ്പാട് ആണ്, നേരത്തെ പറഞ്ഞ സംഭവം ഇന്ത്യയിലെ മുഴുവൻ ജനസംഖ്യയേ എടുക്കാതെ 130 ആക്കിയത് ! കുറ്റം പറയാൻ പറ്റില്ല പട്ടിണി, ക്ഷാമം, രോഗം,പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധി അതിപ്പോ വൈറൽ പനി ആണേലും കൊറോണ ആയാലും ഒരേപോലെ കഷ്ട്ടപ്പെടുന്ന കോരന് കഞ്ഞി കുമ്പിളിൽ തന്നെയുള്ള മനുഷ്യരെ ആദ്യമേ ഒഴിവാക്കിയാണ് 130 കോടിയുടെ ലിസ്റ്റ് ഇട്ടതു, അതിൽ ന്യുനപക്ഷത്തെ മൊത്തമായോ ചില്ലറ ആയോ ഒഴിവാക്കിയാൽ വീണ്ടും കുറയും പോട്ടെ ഇനി മതാടിസ്ഥനത്തിൽ ആണ് കണക്കു കൂട്ടിയതെങ്കിൽ തെറ്റി മതാന്ധത ബാധിച്ച നിങ്ങൾ ന്യൂനപക്ഷത്തിന്റെ ആഗ്രഹമാണ് ഇലക്ഷന് വാഗ്ദാനത്തിന്റെ പേരിൽ നടപ്പാക്കാൻ നോക്കുന്നത് അതും രാജ്യം ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ, സാരല്ല …………
വരൂ നമുക്ക് രാമരാജ്യം പുനഃസ്ഥാപിക്കാം