അന്തരിച്ച ബോളീവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ കുട്ടിക്കാല ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. സുശാന്തിന്റെ മരണത്തിൽ നീതി വേണമെന്ന് ആവശ്യം ഉന്നയിച്ച് സഹോദരി ശ്വേത സിങ് കൃതിയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
മുപ്പത്തിനാലുകാരനായ സുശാന്ത് സിങ് രാജ്പുതിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. ജൂൺ 14 ന് മുംബൈ ബാന്ദ്രയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരം, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ ആസ്പദമാക്കി സംവിധായകൻ നീരജ് പാണ്ഡെ തയ്യാറാക്കിയ ‘എം.എസ്.ധോണി: ദി അൺടോൾഡ് സ്റ്റോറി’യിലൂടെ ബോളിവുഡിലെ മുൻനിര താരങ്ങളിലൊരാളായി. സുശാന്തിന്റെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് ബോളിവുഡ് സിനിമാലോകം കേട്ടത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. താരത്തിന്റെ മരണത്തിന്റെ പിന്നാലെയാണ് ബോളീവുഡിലെ നെപ്പോട്ടീസവും പുറത്ത് വന്നത്.