\”ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മോശം വിമർശകനാണ് ”എന്നത് പലപ്പോഴും വ്യക്തികളെന്ന നിലയിൽ നമ്മൾ നമ്മളോട് നീതി പുലർത്താതെ ഇരിക്കുമ്പോൾ ഉപയോഗിക്കുന്ന ഒരു പഴഞ്ചൊല്ല് ആണ്.
മിക്ക ആളുകളെയും സംബന്ധിച്ചിടത്തോളം, എല്ലായ്പ്പോഴും
സുന്ദരികളും സുന്ദരന്മാരും ആയിരിക്കുക എന്നതാണ് അവർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം. ആരാണ് ഒരാളുടെ ശരീരത്തിന് വിലയിടുന്നത്.? അല്ലെങ്കിൽ അത് സുന്ദരം അല്ല എന്ന് പ്രഖ്യാപിക്കുന്നത്.? സൗന്ദര്യം എന്നത് തികച്ചും ഒരു വ്യക്തിയുടെ മാത്രം സങ്കൽപ്പം ആയിരിക്കുംപോഴും അതിൽ സമൂഹം ഇടപെടുന്ന രീതികളിലൂടെ പലപ്പോഴും നമ്മൾ അനുഭവിക്കുന്ന ഒന്നാണ് \”ബോഡി ഷേമിംഗ്\”
സാധാരണയായി ബോഡി ഷേമിംഗ് കണ്ട് വരുന്നത് മറ്റൊരു വ്യക്തിയുടെ ശരീര ആകൃതിയെക്കുറിച്ചോ, വലുപ്പത്തെക്കുറിച്ചോ, നിറത്തെ കുറിച്ചോ ആരോഗ്യകരം എന്ന് തോന്നുന്ന തരത്തിലുള്ള അല്ലെങ്കിൽ നിർദോഷമായ ഒരു കമൻറ് പറയുക എന്നതാണ്.
നിഷ്കളങ്കമായി പലപ്പോഴും ആളുകൾ പറയുന്ന ഇത്തരം വാക്കുകൾ കേൾക്കുന്ന വ്യക്തികളിൽ ഉണ്ടാക്കുന്ന വൈകാരികവും മാനസികവുമായ ആഘാതം വളരെ വലുതാണ്.
ബോഡി ഷേമിംഗ് തുടങ്ങുന്നത് ഒരു കുഞ്ഞ് ജനിച്ച് വളർന്നു വരുന്ന ഇടങ്ങളിൽ നിന്ന് തന്നെയാണ്. തന്റെ കുഞ്ഞ് ഒരൽപം തടിച്ചവനോ, കറുത്തവനോ അണെങ്കിൽ കുട്ടിക്കാലം മുതലേ പല പേരുകളും കേട്ട് ആവും ആ കുഞ്ഞ് വളരുന്നത്. തന്റെ ശരീരം എന്തോ നല്ലത് അല്ലെന്നും മറ്റുള്ളവർക്ക് ചിരിക്കാൻ ഒരു വക അതിൽ ഉണ്ടെന്നും കരുതി വളരുന്ന ആ കുഞ്ഞുങ്ങൾ വളരുമ്പോഴേക്കും അവരുടെ ആത്മവിശ്വാസം എന്നത് അവരിൽ നിന്ന് എത്രയോ ദൂരെ മാറി നിൽക്കുന്ന ഒന്ന് ആയിരിക്കും. കൂടുതൽ സൗഹൃദങ്ങൾ ഇല്ലാതെ, കൂട്ടങ്ങളിൽ നിന്ന് അകന്ന് അവർ പലപ്പോഴും തങ്ങളുടേതായ ലോകത്ത് ജീവിച്ച്, വിഷാദത്തിന്റെ അടിമത്വത്തിൽ ആയിരിക്കും.
എനിക്ക് ഈ കളർ ചേരില്ലെന്ന് പറഞ്ഞ് തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നിറങ്ങളോട് ഗുഡ് ബൈ പറയുമ്പോഴും എനിക്ക് എന്തിന് ഇത്രേം വൃത്തികെട്ട നിറം തന്നു എന്നോ, അല്ലെങ്കിൽ തനിക്ക് ഇഷ്ട്ടപെട്ട ഡ്രസ്സ് മറ്റൊരാൾ ധരിക്കുന്നത് കാണുമ്പോൾ എനിക്ക് എന്ത് കൊണ്ട് ഇത് പോലെ തടിച്ചതൊ/മെലിഞ്ഞതോ ആയ ശരീരം ആയി പോയി എന്ന് വേവലാതിപ്പെടുന്ന എത്രയോ പേരെ നമ്മൾക്ക് അറിയാം. നീ സുന്ദരിയാണ് എന്ന് ആത്മാർത്ഥമായി നമ്മൾ എത്ര ആളുകളോട് പറഞ്ഞിട്ടുണ്ട്.? അഴകളവുകൾ മാനദണ്ഡം വെച്ച് നമ്മൾ ഇന്നോളം എത്ര പേരെ മാറ്റി നിർത്തിയിട്ടുണ്ട്.? ഇതെല്ലാം നമ്മുടെ ഉള്ളിൽ ചാർത്തപെട്ട് തന്നിട്ടുള്ള സൗന്ദര്യ ബോധങ്ങളും ബോഡി ഷേമിംഗിന് ഉദാഹരണങ്ങളായ സാധാരണ ചിന്തകളും ശൈലികളുമാണ്.
ഒരാൾ അയാളുടെ സ്വന്തം രൂപത്തെ വിമർശിക്കുക, അല്ലെങ്കിൽ മറ്റൊരു വ്യക്തിയുമായി താരതമ്യപ്പെടുത്തുക, മറ്റൊരാളുടെ രൂപത്തെ വിമർശിക്കുക തുടങ്ങി എപ്പോൾ വേണമെങ്കിലും നമ്മൾ അറിയാതെ സൗന്ദര്യത്തിന്റെ അളവുകോൽ നമ്മൾ തന്നെ നിർമ്മിച്ച് എടുക്കുകയും അതിൽ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്ന ഇത്തരം രീതികളിലൂടെ ആണ് ബോഡി ഷേമിംഗ് പ്രകടമാകുന്നത്. സൗന്ദര്യവർധക പ്രോഡക്റ്റ് മോഡലുകളും സിനിമ അഭിനേതാക്കളും നമുക്ക് മുന്നിൽ തീർത്തു തന്നിട്ടുള്ള ഒരു മായിക ലോകത്തിൽ നമ്മളും ഓരോ ദിവസവും മറ്റുള്ളവരെ പോലെ ആവാൻ ആയി പ്രയത്നിക്കുകയും, സ്വന്തം ശരീരത്തെ ജഡ്ജ് ചെയ്യുകയും ചെയ്യുന്നിടത്ത് ആണ് നമ്മൾ ജീവിക്കുന്ന സമൂഹം ബോഡി ഷേമിംഗ് എന്ന ആശയത്തിന്റെ പ്രാധാന്യം ഇന്നും തിരിച്ചറിഞ്ഞിട്ടില്ല എന്ന് ഉറപ്പ് ആക്കുന്നത്.
കറുപ്പ് കാരണം അവസരങ്ങൾ നഷ്ട്ടപെട്ട അഭിനേതാക്കളും, ഒരു സിനിമയിലെ നായിക കഥാപാത്രം കിട്ടാൻ വേണ്ടി പട്ടിണി കിടന്നു മെലിയുകയും ചെയ്യുന്ന പെൺകുട്ടികൾ എത്രയോ ആണ്. ആണുങ്ങളും ഇക്കാര്യത്തിൽ ഒട്ടും പുറകിൽ അല്ല. ബോഡി ഷേമിംഗിൽ “വളരെ തടിച്ച” “വളരെ മെലിഞ്ഞ” \”കറുത്ത\” വിമർശനങ്ങളും ഉൾപ്പെടുന്നു. ഇനിയിതൊന്നും അല്ലെങ്കിൽ പലപ്പോഴും തീർത്തും അപ്രസക്തമായ കുറവുകൾ തിരഞ്ഞെടുക്കുന്നു. മുടിയുടെ നീളവും, കഷണ്ടിയും, കൈകാൽ വലിപ്പവും തുടങ്ങി ഒരു മനുഷ്യ ശരീരത്തിൽ കാണാവുന്ന ഏതൊരു അവയവത്തിനെയും കളിയാക്കാൻ ഉപയോഗിക്കുന്നു. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്ന ഏറ്റവും വലിയ ബോഡി ഷേമിങ്ങ് കുത്തകകൾ ആണ് വിവിധ ഫാഷൻ മാഗസിനുകളും, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും, സൗന്ദര്യവർധക വസ്തുക്കളുടെ പരസ്യങ്ങളും.
തടിച്ചു കറുത്ത മനുഷ്യർ വില്ലന്മാരും, കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നവരും, ഹാസ്യ കഥാപാത്രങ്ങൾ ആയും മാറുമ്പോൾ, വെളുത്തവർ നായക വേഷത്തിലും, ഉയർന്ന സൊസൈറ്റൽ പദവികളിലും, പേരുകളിലും ചിത്രീകരിക്കപ്പെടുന്നതും വളരെ സ്വാഭാവികം ആയി സംഭവിച്ചു പോവുന്ന ഒന്ന് മാത്രം ആയാണ് കാണുന്നത്. ആഘോഷിക്കപ്പെടുന്നത് വ്യത്യസ്തത നിറഞ്ഞ അവരുടെ ശരീരവും നിറവും. ഇന്ദ്രൻസിന്റെ കറുത്ത് മെലിഞ്ഞ ശരീരവും സലിംകുമാറിന്റെ കുടവയറും ഒക്കെ തമാശകൾ ആവുന്നത് അവിടെയാണ്.
ഇന്ന്, ഓരോ വ്യക്തികളും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണെന്നത് കൂടുതൽ സ്വീകാര്യത നേടിയ ഒരു കാര്യം ആണ്. സിനിമകളിലും സോഷ്യൽ മീഡിയകളിലും ബോഡി ഷേമിങ്ങിന് എതിരായി ക്യാമ്പയിനുകൾ നടക്കുന്നു, എന്നിരുന്നാലും ബുള്ളിയിങ് എന്നത് സ്ഥിരം പരിപാടി ആയി പരമ്പരാഗത സമൂഹം കാണുമ്പോൾ, വിവാഹ കമ്പോളങ്ങൾ, ജോലി ചെയ്യുന്ന മേഖലകൾ, വ്യക്തിപരമായ ഇഷ്ട്ടങ്ങൾ ഇതിലെല്ലാം സമൂഹം അനാവശ്യമായി ഇടപെടുമ്പോൾ ആളുകൾ ഒരു പ്രത്യേക രീതിയിൽ; അതായത് സമൂഹത്തിന്റെ സൗന്ദര്യ ബോധത്തിന് ഉള്ളിൽ നിൽക്കാൻ ആഗ്രഹിക്കുന്നു. ഇത്തരം പ്രവണതകൾ ആളുകളെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആക്കുകയും, അനാരോഗ്യ ഭക്ഷണ രീതികൾ പിന്തുടരാൻ പ്രേരിപ്പിക്കുകയും, ആത്മവിശ്വാസം തീരെ ഇല്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുകയും ചെയ്യുന്നു.
ശരീരം എന്നതിന് അതിന്റെ ആരോഗ്യത്തിൽ ആണ് പ്രധാനം. ആരോഗ്യം ഇല്ലാത്ത ഒരു ശരീരം കാണാൻ എത്ര സുന്ദരം ആയിരുന്നിട്ടും കാര്യമുള്ളത് അല്ല എന്ന തിരിച്ചറിവ് ആദ്യം ഉണ്ടാക്കുക. അത് കൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി, മാനസിക വൈകല്യം നിറഞ്ഞ സമൂഹത്തോട് പോ മോനെ ദിനേശാ\” എന്ന് സിംപിൾ ആയി പറയാനും കഴിയുക, സ്വന്തം കഴിവിലും, ശരീരത്തിന്റെ സാധ്യതകളും മനസ്സിലാക്കി മുന്നോട്ട് പോകുക, ഞങ്ങൾ മെലിഞ്ഞും, കറുത്തും, തടിച്ചും, കഷണ്ടി ആയും സുന്ദരികളും സുന്ദരന്മാരും ആണ് എന്ന് വിളിച്ചു പറഞ്ഞ് ബോഡി ഷേമിങ്ങിന് എതിരെ \”പാദസരം ഇന്ന ടൈപ്പ് കാലിന് മാത്രേ ചേരുള്ള്\” എന്ന ചെറിയൊരു ബുള്ളിയിങ്ങിന് പോലും ഫക്ക് ഓഫ് പറയുന്ന ഒരു തലമുറ നമുക്ക് വളർന്നു വരുന്നു എന്നതാണ് ഏറ്റവും സന്തോഷകരം.
Well written
👍
👍
👍